Breaking

Friday, August 31, 2018

അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം ഒരുങ്ങുന്നു

അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം ഒരുങ്ങുന്നു. ‘ഉയര്‍ന്ത മനിതന്‍’എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ എസ്. ജെ സൂര്യയ്‌ക്കൊപ്പം ആണ് അമിതാഭ് ബച്ചന്‍റെ തമിഴ് അരങ്ങേറ്റം. വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന പരിപാടിയിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്.

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്‌ താ തമിള്‍വണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു  . ഇതിന്റെ വീഡിയോ കഴിഞ്ഞദിവസം എസ്.ജെ സൂര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ ഹിന്ദി അരങ്ങേറ്റം ഇന്ത്യയുടെ നിത്യഹരിത സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനോടൊപ്പം ആകാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി കരുതുന്നുവെന്ന് സൂര്യ പറഞ്ഞു. ചിത്രം ഹിന്ദിയിലും നിര്‍മ്മിക്കുന്നുണ്ട്.

തന്റെ സുഹൃത്ത് അമിതാഭ് ബച്ചന്‍ തമിഴില്‍ അഭിനയിക്കുന്നു എന്നത് തമിഴ് സിനിമയ്ക്ക് മുഴുവന്‍ അഭിമാനമാണെന്ന് രജനികാന്ത് പറഞ്ഞു. ഈ സിനിമയിലൂടെ ഹിന്ദി സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്ന എസ്.ജെ സൂര്യയെക്കുറിച്ചും തനിക്ക് അതിയായ സന്തോഷമുണ്ടെന്നും എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും രജനികാന്ത് പറഞ്ഞു.



from Anweshanam | The Latest News From India https://ift.tt/2LHHPLt
via IFTTT