ന്യൂയോർക്ക്: ടൂർണമെന്റിനു മുൻപ് മുൻകൂർ ജാമ്യമെടുത്തതുപോലെ തന്നെ ബ്രിട്ടന്റെ ആൻഡി മറെ യു.എസ് ഓപ്പണിൽ നിന്ന് പുറത്തായി. രണ്ടാം റൗണ്ടിൽ സ്പെയിനിന്റെ ഫെർണാണ്ടോ വേർദാസ്കോയാണ് മുൻ ലോക ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ചത്. സ്കോർ: 7-5, 2-6, 6-4, 6-4. പരിക്കിനു ശേഷം അടുത്തിടെ മാത്രം കളത്തിലേക്ക് മടങ്ങിയെത്തിയ മറെ, തനിക്ക് ഇത്തവണത്തെ യു.എസ് ഓപ്പൺ വിജയിക്കാനാകുമോ എന്ന് ഉറപ്പില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. രണ്ടു തവണ വിംബിൾഡൺ ജേതാവായ മറെ പരിക്കു കാരണം ഇത്തവണത്തെ വിംബിൾഡണിലും പങ്കെടുത്തിരുന്നില്ല. മറ്റു മത്സരങ്ങളിൽ മുൻ ചാമ്പ്യനായ അർജന്റീനയുടെ ഡെൽപോട്രോ നേരിട്ടുള്ള സെറ്റുകൾക്ക് കുഡ്ലയെ തകർത്ത് മൂന്നാം റൗണ്ടിൽ കടന്നു. സൗത്ത് ആഫ്രിക്കയുടെ കെവിൻ ആൻഡേഴ്സൺ, ജോൺ ഇസ്നർ, ഷാപോവലോവ്, കാഞ്ചനോവ്, ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ റാഫേൽ നദാൽ എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. വനിതകളിൽ അമേരിക്കയുടെ സെറീന വില്ല്യംസ്, സ്ട്രൈക്കോവ, മക്കറോവ, ഹാലെപ്പിനെ അട്ടിമറിച്ച കനേപ്പി എന്നിവരും മൂന്നാം റൗണ്ടിൽ കടന്നു. Content Highlights: us open, andy murray second round exit
from mathrubhumi.latestnews.rssfeed https://ift.tt/2om5Fmz
via
IFTTT