Breaking

Friday, August 31, 2018

ഇന്നും കൂട്ടി: ദിനംപ്രതി റെക്കോർഡിട്ട് പെട്രോൾ - ഡീസൽ വില

വാഗ്‌ദാനങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിച്ച്  ജനങ്ങളെ ബുദ്ധിമുട്ടിലാക്കി പെട്രോൾ വില ദിനം പ്രതി കുതിച്ചുയരുന്നു. പെട്രോൾ - ഡീസൽ വില ഇന്നും വർധിപ്പിച്ചു. ദിനം പ്രതി പുതിയ റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുന്ന വില ഇന്നും പുതിയ റെക്കോർഡിലെത്തി. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്

ഇന്നത്തെ പുതിയ വിലപ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍ യഥാക്രമം 74.57ഉം 81.06മാണ്. കോഴിക്കോട് 74.29ഉം 80.82 ഉം, മലപ്പുറത്ത് 74.57ഉം 81.06ഉംമാണ്.



from Anweshanam | The Latest News From India https://ift.tt/2NAkSLI
via IFTTT