Breaking

Thursday, August 30, 2018

ഓഹരി വിപണിയില്‍ നേരിയ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 35 പോയന്റ് താഴ്ന്ന് 38687ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തിൽ 11674ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 805 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 513 ഓഹരികൾ നഷ്ടത്തിലുമാണ്. യുപിഎൽ, പവർ ഗ്രിഡ്, ഭാരതി എയർടെൽ, കോൾ ഇന്ത്യ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, സിപ്ല, വിപ്രോ, ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, ലുപിൻ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, റിലയൻസ്, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2on14kd
via IFTTT