Breaking

Thursday, August 30, 2018

ഏറനാടും കണ്ണൂർ ഇന്റർസിറ്റിയും ഇന്ന് ഭാഗിക സർവീസ് മാത്രം

തൃശ്ശൂർ: പാളത്തിലെ പണികൾ കാരണം വ്യാഴാഴ്ച ഏറനാട് എക്സ്പ്രസ്, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് എന്നിവ ഭാഗികമായി മാത്രമേ സർവീസ് നടത്തുകയുള്ളു.നാഗർകോവിലിൽനിന്ന് പുലർച്ചെ രണ്ടിന് പുറപ്പെടുന്ന ഏറനാട് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. വൈകീട്ട് 4.30-ന് എറണാകുളത്തുനിന്ന് നാഗർകോവിലിലേക്ക് മടങ്ങും. രാവിലെ 7.20-ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ഏറനാട് കോഴിക്കോട് യാത്ര അവസാനിപ്പിക്കും. ഉച്ചയ്ക്ക് 12.10-ന് കോഴിക്കോടുനിന്ന് മംഗളൂരുവിലേക്ക് മടങ്ങും.എറണാകുളത്തുനിന്ന് രാവിലെ 6.45-ന് പുറപ്പെടുന്ന കണ്ണൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. ഷൊർണൂരിൽനിന്ന് വൈകീട്ട് ആറിന് എറണാകുളത്തിന് മടങ്ങും. പള്ളിപ്പുറം, കുറ്റിപ്പുറം സ്റ്റേഷനുകൾക്കിടയിൽ പാളത്തിലെ പണികൾ മൂലമാണ് നിയന്ത്രണം. സെപ്റ്റംബർ രണ്ടുവരെ ആറ് പാസഞ്ചറുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. ഗുരുവായൂർ-പുനലൂർ, പുനലൂർ-ഗുരുവായൂർ, എറണാകുളം-കായംകുളം (56387), കായംകുളം-എറണാകുളം (56388), ഗുരുവായൂർ-തൃശ്ശൂർ (56373), തൃശ്ശൂർ-ഗുരുവായൂർ (56374), ഗുരുവായൂർ-തൃശ്ശൂർ (56043), തൃശ്ശൂർ-ഗുരുവായൂർ (56044), കൊല്ലം-പുനലൂർ (56334), പുനലൂർ-കൊല്ലം (56333) എന്നിവയാണ് റദ്ദാക്കിയ പാസഞ്ചറുകൾ. രാവിലെ ഏഴിന് കോഴിക്കോടുനിന്ന് തൃശ്ശൂരിനുള്ള (56664) പാസഞ്ചർ ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ച് വൈകീട്ട് 6.30-ന് കോഴിക്കോട്ടേക്ക്‌ മടങ്ങും.


from mathrubhumi.latestnews.rssfeed https://ift.tt/2MGge2s
via IFTTT