ലഖ്നൗ: സ്കൂളിൽ അക്രമം നടത്തിയതിന് സസ്പെൻഡ് ചെയ്യപ്പെട്ട പത്താംക്ളാസ് വിദ്യാർഥി പകതീർക്കാൻ പ്രിൻസിപ്പലിനെ വെടിവെച്ചു. ഉത്തർപ്രദേശിലെ ബിജ്നൂർ ജില്ലയിൽപെട്ട ഷാഹ്പൂർ ഗ്രാമത്തിലാണ് സംഭവം. ശ്രീസായ് ഇന്റർ സ്കൂൾ പ്രിൻസിപ്പൽ സഞ്ജീവ് കുമാറാണ് വെടിയേറ്റ് ആസ്പത്രിയിൽ കഴിയുന്നത്. വെടിവെച്ച വിദ്യാർഥിക്കെതിരെ പോലീസ് കേസെടുത്തു. ക്ലാസിൽ സഹപാഠികളോട് അപമര്യാദയായി പെരുമാറുകയും സ്കൂളിൽ അക്രമുണ്ടാക്കുകയും ചെയ്ത സംഭവത്തിലാണ് വിദ്യാർഥിയെ സസ്പെൻഡ് ചെയ്തത്. തുടർന്ന് കുട്ടിയുടെ അച്ഛനമ്മമാർ സ്കൂൾ അധികൃതരെ കണ്ടിരുന്നു. സസ്പെൻഷൻ പുനരാലോചിക്കാൻ പ്രിൻസിപ്പൽ വിസമ്മതിച്ചതാണ് പ്രതികാരത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അച്ഛനമ്മമാർക്കൊപ്പം തിരിച്ചുപോയ കുട്ടി തോക്കുമായി തിരിച്ചെത്തി പ്രിൻസിപ്പലിന് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെച്ച ശേഷം ഓടിപ്പോകാൻ ശ്രമിച്ച കുട്ടിയെ സ്കൂൾ ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഒരു മാസം മുമ്പാണ് കുട്ടി നിയമവിരുദ്ധമായി തോക്ക് സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ലൈസൻസില്ലാത്ത തോക്ക് കൈവശം വെക്കുന്നത് യു.പിയിൽ വ്യാപകമാണ്. കുട്ടിയെ ജുവൈനൽ കോടതിയുടെ മുമ്പിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PQ7kNP
via
IFTTT