Breaking

Thursday, August 30, 2018

പരസ്പരം ചെളിവാരിയെറിയാൻ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പരസ്പരം ചെളിവാരിയെറിയാൻ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാന്യമായ ജനാധിപത്യത്തിന്‌ ചേരുന്നതല്ല അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാരാണസിയിലെ ബി.ജെ.പി. പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.രാജ്യത്തെക്കുറിച്ചുള്ള നല്ല വാർത്തകളാണ് പ്രചരിപ്പിക്കേണ്ടത്. സമൂഹത്തെ ശക്തിപ്പെടുത്തുന്ന വിവരങ്ങളാണ് പങ്കുവെക്കേണ്ടത്. എന്നാൽ, അയൽക്കാരായ രണ്ടുകുടുംബങ്ങൾ തമ്മിലുള്ള തർക്കം ഇന്ന് ദേശീയവാർത്തയാകുന്നു. ഇതൊരു രാഷ്ട്രീയപ്പാർട്ടിയുടെയോ ആശയത്തിന്റെയോ കാര്യം മാത്രമല്ല, 125 കോടി ജനങ്ങളുടെയും കാര്യമാണ്. ഇക്കാര്യത്തിൽ ഓരോരുത്തരും സ്വയം പരിശീലിക്കണം. സ്വച്ഛ് അഭിയാൻ എന്നാൽ പരിസരശുചീകരണം മാത്രമല്ല, മാനസികശുചീകരണംകൂടിയാണ്.അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യ. ഏറ്റവും വലിയ മൊബൈൽ ഫോൺ ഉത്പാദകരാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലിപ്പോൾ വൈദ്യുതിയുണ്ട്, വിദ്യാലയങ്ങളുണ്ട്, ശൗചാലയങ്ങളുണ്ട്. എ.സി. തീവണ്ടികളിൽ യാത്രചെയ്യുന്നവരിലും കൂടുതൽ വിമാനത്തിൽ പറക്കുന്നവരാണ്. ഇതെല്ലാം ഓരോ ഇന്ത്യക്കാരനും അഭിമാനമുണ്ടാക്കേണ്ടതാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2MCi18B
via IFTTT