Breaking

Friday, August 31, 2018

പ്രണയം നിരസിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നു

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ യുവാവ്​ ​വീട്ടിൽ കയറി കഴുത്തറുത്തു കൊന്നു. പ്രണയം നിരസിച്ചതിന്റെ പേരിലാണ് കൊലപാതകം. പത്താം ക്ലാസ് വിദ്യാർത്ഥിനി നികിത(16) ആണ്​ കൊല്ലപ്പെട്ടത്​. കൊലപാതകം നടത്തിയ എഞ്ചിനിയറിംങ്​​ വിദ്യാർഥി അരവിന്ദിനെ (22) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തെലങ്കാനയിലെ സംഗ റെഡ്​ഢി ജില്ലയിൽ വ്യാഴാഴ്​ചയാണ്​​ സംഭവം.

മഹാരാഷ്​ട്രയിലെ സ്വകാര്യ എഞ്ചിനിയറിംങ്​ കോളജിൽ മൂന്നാം വർഷ വിദ്യാർഥിയായ അരവിന്ദ്​ പെൺകുട്ടി തനിച്ചുള്ളപ്പോൾ വീട്ടിൽ എത്തുകയും വീണ്ടും പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്​തു. പെൺകുട്ടി അത്​ നിരസിച്ചതോടെ ഇയാൾ കയ്യിൽ കരുതിയ കത്തികൊണ്ട്​ കഴുത്ത്​ മുറിക്കുകയായിരുന്നു. 

പരിക്കേറ്റ പെൺകുട്ടി അയൽവാസികളെ സഹായത്തിനു വിളിച്ചെങ്കിലും അവർ എത്താൻ വൈകി. അമിതമായി രക്തം വാർന്ന പെൺകുട്ടിയെ കുകട്ട്​പള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 



from Anweshanam | The Latest News From India https://ift.tt/2LHcBUK
via IFTTT