Breaking

Thursday, August 30, 2018

അശോകന്‍ ചരുവില്‍ വലിയ നുണയന്‍, സൗഹൃദം അവസാനിപ്പിക്കുന്നുവെന്ന് വി.ടി ബല്‍റാം

തൃത്താല:പ്രശസ്ത എഴുത്തുകാരനും സി.പി.ഐ.എം അനുകൂല സാംസ്കാരിക സംഘടനയായ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന നേതാവുമായ അശോകൻ ചെരുവിലിനെതിരെ വി.ടി ബൽറാം എം.എൽ.എ യുടെ ഫെയിസ്ബുക്ക് പോസ്റ്റ്. അശോകൻ ചരുവിൽ തന്നെ കുറിച്ച് തെറ്റായ ആരോപണം ഉന്നയിക്കുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്തു എന്നാണ് ബൽറാമിന്റെ ആരോപണം. നേരത്തെ വി.ടി ബൽറാം തന്നെ എമ്പോക്കി എന്ന് വിളിക്കുന്ന പെഴ്സണൽ മെസ്സേജിന്റെ സ്ക്രീൻ ഷോട്ടുമായി അശോകൻ ചരുവിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് മറുപടിയായാണ് ബൽറാമിന്റെ പോസ്റ്റ്. എന്റെ ഫെയ്സ്ബുക്ക് വാളിൽ സർക്കാർ സ്കൂൾ അധ്യാപകനായ ഒരാൾ വന്ന് അധിക്ഷേപം നടത്തിയ കമന്റ് അശോകൻ ചെരുവിൽ ലൈക് ചെയ്തപ്പോൾ അതിലെ ഔചിത്യമാണ് ദീർഘകാലമായി ഫെയ്സ്ബുക്ക് ഫ്രണ്ടായ ഇദ്ദേഹത്തോട് ചാറ്റ് ബോക്സിൽ ചോദിച്ചത് എന്നാണ് വി.ടി ബൽറാമിന്റെ വാദം. എന്നാൽ ആ അധിക്ഷേപത്തിൽ തെറ്റൊന്നും കാണാൻ കഴിയാത്ത അതേ വാക്കുകൾ പറഞ്ഞ് ആ ഫെയ്സ്ബുക്ക് സൗഹൃദം അവസാനിപ്പിക്കുകയാണ് താൻ ചയ്തതെന്നും ബൽറാം പറയുന്നു. എന്നാൽ ചാറ്റിലെ ഒരു ഭാഗം മാത്രം പ്രചരിപ്പിച്ച് തനിക്കെതിരെ നിലവാര സർട്ടിഫിക്കറ്റ് നൽകാനാണ് ചിലർ ശ്രമിക്കുന്നതെന്നും ബൽറാം ആരോപിക്കുന്നു. Content highlights: VT balram facebook post against ashokan charuvil


from mathrubhumi.latestnews.rssfeed https://ift.tt/2wsxTR5
via IFTTT