Breaking

Thursday, August 30, 2018

ഇടിവ് തുടരുന്നു: ഒരു ഡോളര്‍ = 70.82 രൂപ

ന്യൂഡൽഹി: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യമിടവ് തുടരുന്നു. രാവിലെത്തെ വ്യാപാരത്തിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 70.82ലെത്തി രൂപയുടെ മൂല്യം. 49 പൈസയുടെ നഷ്ടവുമായി 70.59ലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. വ്യാഴാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചതുതന്നെ 70. 63ലായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചതോടെ ഡോളറിന്റെ ആവശ്യം കൂടിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ചൊവാഴ്ച 70.10 നിരക്കിൽ വിനിമയം നടന്ന സ്ഥാനത്താണ് വ്യാഴാഴ്ച 70.82 നിലവാരത്തിലേയ്ക്ക് മൂല്യമിടിഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിച്ചതോടെ രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി കൂടിയതാണ് രൂപയുടെ മൂല്യം ഇടിയാനുണ്ടായ പ്രധാനകാരണം. കയറ്റുമതിത്തുക കുറയുകയും ഇറക്കുമതിച്ചെലവ് കൂടുകയും ചെയ്യുമ്പോഴാണ് കറന്റ് അക്കണ്ട് കമ്മി കൂടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2okful5
via IFTTT