കുറവിലങ്ങാട്: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ കന്യാസ്ത്രീയുമായി മധ്യസ്ഥതയ്ക്ക് ശ്രമിച്ചതായി സമ്മതിച്ച് ഫാ. ജെയിംസ് എർത്തയിലിന്റെ മൊഴി. കോതമംഗലം സ്വദേശിയായ ഷോബി ജോർജ് വഴിയാണ് ബിഷപ്പ് തന്നെ ബന്ധപ്പെട്ടത്. പരാതി പിൻവലിച്ചാൽ പത്തേക്കർ സ്ഥലവും മഠവും നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും എർത്തയിലിന്റെ മൊഴിയിൽ പറയുന്നു. എന്നാൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലുമായി തനിക്ക് നേരിട്ട് ബന്ധമില്ല. ഷോബി ജോർജിനെ നേരത്തെ പരിചയമുണ്ട്. ഇയാൾക്ക് ജലന്ധർ രൂപതയുമായി അടുത്ത ബന്ധമുണ്ടെന്നും എർത്തയിൽ മൊഴി നൽകി. അടുത്ത ദിവസം തന്നെ അന്വേഷണ സംഘം ഷോബി ജോർജിന്റെയും മൊഴി എടുക്കും. ബുധനാഴ്ച രാത്രിയാണ് ഫാദർ ജെയിസ് എർത്തയിലിന്റെ മൊഴി അന്വേഷണ സംഘം എടുത്തത്. ഏകദേശം ആറുമണിക്കൂറോളം സമയം ഇവർ എർത്തയിലിനെ ചോദ്യം ചെയ്തു. കേസിൽ മധ്യസ്ഥതക്ക് എർത്തയിൽശ്രമിച്ചുവെന്ന കന്യാസ്ത്രീയുടെ ബന്ധുക്കളുടെ വാദം ശരിവെക്കുന്നതാണ് എർത്തയിൽ നൽകിയ മൊഴി.
from mathrubhumi.latestnews.rssfeed https://ift.tt/2PjCI6l
via
IFTTT