Breaking

Wednesday, August 29, 2018

നെടുമ്പാശേരി വിമാനത്താവളം നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

കൊച്ചി: വെള്ളപോക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ബുധനാഴ‌്ച മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും. ബുധനാഴ്‌ച ഉച്ചകഴിഞ്ഞു രണ്ട‌് മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

ഉച്ചയക്ക് രണ്ടിന് ആദ്യ വിമാനം നെടുമ്ബാശേരി വിമാനത്താവളത്തില്‍ പറന്നിറങ്ങും. നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചായിരിക്കും വിമാനക്കമ്ബനികള്‍ സര്‍വീസ് നടത്തുകയെന്നും അധികൃതര്‍ പറഞ്ഞു.

വെള്ളം കയറി താറുമാറായ റണ്‍വേ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുകയും ജീവനക്കാരുടെ ലഭ്യത എയര്‍ലൈനുകള്‍ ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.



from Anweshanam | The Latest News From India https://ift.tt/2okLd5O
via IFTTT