Breaking

Thursday, August 30, 2018

ആൾക്കൂട്ടക്കൊല ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മോശമെന്ന് കണ്ണന്താനം

ബെയ്ജിങ്: ആൾക്കൂട്ടക്കൊലപാതകങ്ങൾ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. എന്നാലിത്, ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ലെന്നും ബെയ്ജിങ്ങിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മന്ത്രി അഭിപ്രായപ്പെട്ടു. ആൾക്കൂട്ട അതിക്രമങ്ങളെ പ്രധാനമന്ത്രി അപലപിച്ചതാണ്. ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. നടപടിയെടുക്കണമെന്ന്‌ സംസ്ഥാനങ്ങളോട്‌ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ബീഫ് നിരോധനവും വിനോദസഞ്ചാരത്തെ ബാധിച്ചിട്ടില്ല. ബീഫ് കഴിക്കുന്നവർക്ക് കേരളവും ഗോവയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമുണ്ട്. അവയെല്ലാം വലിയ ടൂറിസം കേന്ദ്രങ്ങളുമാണ്. മറ്റുള്ള സംസ്ഥാനങ്ങളിലെ ആളുകളുടെ വിശ്വാസങ്ങൾ മാനിക്കേണ്ടതുണ്ട്” -കണ്ണന്താനം പറഞ്ഞു.ഇന്ത്യയിലേക്ക് ചൈനീസ് സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് ടൂറിസംവകുപ്പിന്റെ ഓഫീസ് ബെയ്ജിങ്ങിൽ തുടങ്ങുമെന്ന്‌ മന്ത്രി അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Nw2l3k
via IFTTT