Breaking

Friday, August 31, 2018

പകര്‍ച്ച വ്യാധികളുടെ ലക്ഷണം കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിച്ചു വരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ഉടന്‍ തന്നെ അവരെ ആശുപത്രികളിലെത്തിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 

ചിക്കന്‍പോക്‌സ് തുടങ്ങിയ പകര്‍ച്ച വ്യാധിയുള്ളവരെ മാറ്റി പ്രത്യേകമായിരിക്കും ചികിത്സ നല്‍കുക. എവിടെയെങ്കിലും പകര്‍ച്ച വ്യാധികളുടെ ലക്ഷണം കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുവേണ്ടി താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



from Anweshanam | The Latest News From Health https://ift.tt/2oq4nHt
via IFTTT