Breaking

Thursday, August 30, 2018

ആകാശത്ത് നിന്ന് ഒറ്റച്ചാട്ടം, റഷ്യയില്‍ ഇന്ത്യന്‍ സൈനികരുടെ ത്രസിപ്പിക്കുന്ന പോരാട്ട പ്രദര്‍ശനം

മോസ്ക്കോ: ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) നടത്തിയ പീസ് മിഷൻ എകസർസൈസിന്റെ ഭാഗമായി ഇന്ത്യൻ കരസേനയുടെ പാരാ- കമാൻഡോസ് ആകാശ ചാട്ടം നടത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു. ഒന്നിന് പുറമേ ഒന്നായി ഇന്ത്യൻ സൈനികർ വിമാനത്തിൽ നിന്ന് താഴേക്ക് ചാടുന്നതിന്റെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചൊവാഴ്ച്ച റഷ്യയിലെ 255 സർവീസസ് ചെബർക്കുളിൽ വെച്ചാണ് അഭ്യാസം നടത്തിയത്. എസ്.സി.ഒ പീസ് മിഷന്റെ സൈനികാഭ്യാസങ്ങൾ ഓഗസ്റ്റ് 24 മുതൽ 28 വരെയാണ് നടന്നത്. ഭീകരവിരുദ്ധ സൈനിക നീക്കങ്ങളുടെ അഭ്യാസങ്ങളാണ് ഇത്തവണത്തെ സൈനികാഭ്യാസത്തിൽ ഉൾപ്പെടുത്തിയിരുന്നത്. എസ്.സി.ഒയിൽ അംഗങ്ങളായ രാജ്യങ്ങളുടെ എട്ട് അംഗങ്ങളാണ് സൈനികാഭ്യാസത്തിൽ പങ്കെടുത്തത്. വിവിധ രാജ്യങ്ങളുടെ സൈനിക വിഭാഗങ്ങളുടെ സഹകരണവും കൂട്ടായ പ്രവർത്തനവും പരിപോഷിപ്പിക്കുക, തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രവർത്തനം എന്നീ ലക്ഷ്യങ്ങളാണ് സൈനിക അഭ്യസത്തിനു പിന്നിലുള്ളത്. ഓഗസ്റ്റ് 30 ന് ഇന്ത്യൻ സൈനികർ റഷ്യയിൽ നിന്ന് തിരിച്ചെത്തും. #WATCH: As part of SCO ( Shanghai Cooperation Organisation) peace mission exercise,Para SF Commandos of Indian Army Contingent carried out free fall jump at 255 Services Ranges, Chebarkul, Russia. pic.twitter.com/DXCh6KmmJR — ANI (@ANI) August 28, 2018 ContentHighlights:Exercise SCO Peace Mission 2018, indian airforce, S.C.O Russia


from mathrubhumi.latestnews.rssfeed https://ift.tt/2N1xEWF
via IFTTT