Breaking

Thursday, August 30, 2018

ഇത് 'സ്വപ്‌ന' നിമിഷം: ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം

ജക്കാർത്ത:ഏഷ്യൻ ഗെയിംസിൽ ഒരു സ്വർണ മെഡൽ. ഇരുപത്തിയൊന്നുകാരി സ്വപ്ന ബർമന് ഇത് സ്വപ്ന നിമിഷം. ഹെപ്റ്റാത്തലണിൽ ഇന്ത്യയുടെ ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണം കഴുത്തിലണിഞ്ഞാണ് ജക്കാർത്തയിൽ സ്വപ്ന ഇന്ത്യയുടെ അഭിമാനമായത്. ഹെപ്റ്റാത്തലണിലെ അവസാന ഇനമായ 800 മീറ്ററിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ സ്വപ്നയുടെ അക്കൗണ്ടിൽ 6026 പോയിന്റായി. ഈ ഇനത്തിൽ 6000 പോയിന്റിന് മുകളിൽ നേടുന്ന അഞ്ചാമത്തെ വനിതാ താരമെന്ന റെക്കോഡും സ്വപ്നയുടെ പേരിലായി. ട്രാക്ക് ഇനങ്ങളിൽ പിന്നോട്ടു പോയെങ്കിലും ഫീൽഡ് ഇനങ്ങളിൽ ഒന്നാമതെത്തിയാണ് സ്വപ്ന സ്വർണത്തിലേക്ക് കുതിച്ചത്. ഷോട്ട് പുട്ടിലും ഹൈജമ്പിലും ജാവലിൻ ത്രോയിലും ഒന്നാമതെത്തിയപ്പോൾ ലോങ് ജമ്പിൽ രണ്ടാമതുമെത്തി. 100 മീറ്ററിൽ അഞ്ചാമതും 200 മീറ്ററിലും 800 മീറ്ററിലും നാലാമതുമാണ് സ്വപ്ന ഫിനിഷ് ചെയ്തത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പതിനൊന്നാം സ്വർണമാണിത്. ഇതോടെ ഇന്ത്യ ഒരു സ്ഥാനം മുന്നിൽ കയറി എട്ടാം സ്ഥാനത്തെത്തതി.അത്ലറ്റിക്സിൽ ഇന്ത്യ നേടുന്ന അഞ്ചാമത്തെ സ്വർണം കൂടിയാണിത്. Content Highlights: Swapna Barman creates history with Heptathalon gold


from mathrubhumi.latestnews.rssfeed https://ift.tt/2PNZSCH
via IFTTT