Breaking

Friday, August 31, 2018

ഏഷ്യന്‍ ഗെയിംസ്: ജിൻസണും ചിത്രയ്ക്കും അഭിനന്ദനവുമായി കായികമന്ത്രി

തിരുവനന്തപുരം: ജക്കാർത്തയിലെ ഏഷ്യൻ ഗെയിംസിൽ മെഡല്‍ കരസ്ഥമാക്കിയ മലയാളി താരങ്ങളായ ജിൻസൺ ജോൺസണും പി.യു.ചിത്രയ്ക്കും അഭിനന്ദനവുമായി കായികമന്ത്രി ഇപി ജയരാജന്‍. കേരളത്തിന്റെ കായിക മേഖലയുടെ യശസുയർത്തിയ താരങ്ങൾക്ക് അഭിനന്ദനങ്ങൾ എന്ന് ഇപി ഫേസ്ബുക്കില്‍ കുറിച്ചു.

പുരുഷൻമാരുടെ 1500 മീറ്ററിലാണ് മലയാളികളുടെ അഭിമാനമായ ജിൻസൺ ജോൺസൺ സ്വർണം സ്വന്തമാക്കിയത്. നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി നേടിയിരുന്നു.ഇന്ത്യയ്ക്ക് പന്ത്രണ്ടാമത്തെ സ്വർണമെഡലാണ് ജിൻസണിലൂടെ ലഭ്യമാകുന്നത്. 

വനിതകളുടെ 1500 മീറ്ററിൽ വെങ്കല മെഡലിലൂടെ മലയാളി താരം പി.യു. ചിത്രയും കേരളത്തിന്റെ കരുത്ത് തെളിയിച്ചിരിക്കുന്നു. 



from Anweshanam | The Latest News From India https://ift.tt/2LJcec7
via IFTTT