ന്യൂഡല്‍ഹി:രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞ് ഒരു ഡോളറിന് 71 രൂപയെന്ന നിരക്കിലേക്ക് രൂപ കൂപ്പുകുത്തി. യുഎസ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് പിടിവിട്ടു താഴോട്ടുപോകുന്നത് . പിന്നീട് നില അല്പം മെച്ചപ്പെട്ടെങ്കിലും രൂപയുടെ മൂല്യ തകര്‍ച്ച തുടര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.
പൊതുമേഖലാ ബാങ്കുകളും എണ്ണകമ്ബനികളും വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതാണ് രൂപയുടെ ഇടിവിന് കാരണമാകുന്നത്. രൂപ തകരുന്നത് മൂലം സ്വര്‍ണവിലയും കൂടുകയാണ്. പെട്രോളിനും ഡീസലിനും ദിവസവും വില വര്‍ധിപ്പിക്കുന്നത് വീണ്ടും വിലക്കയറ്റം കൂട്ടുമെന്ന് ഉറപ്പ്.ജിഡിപി നിരക്കുകള്‍ സര്‍ക്കാര്‍ ഇന്ന് പുറത്തുവിടാനിരിക്കെയാണ് രൂപയുടെ മൂല്യം വീണ്ടും താഴ്ന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ പാദത്തിലെ 5.6ശതമാനത്തെ അപേക്ഷിച്ച് ഈവര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 7.6 ശതമാനത്തില്‍ ജിഡിപി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2LHHBUD
via IFTTT