Breaking

Friday, August 31, 2018

കേരളത്തിന്‍റെ നവസൃഷ്ടിക്കായി ധനസമാഹരണത്തിന് വിപുലമായ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ സൃഷ്ടിക്കായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ധനസമാഹരണത്തിന് വിപുലമായ പദ്ധതിയുമായി സര്‍ക്കാര്‍ . ഇതിന്റെ ഭാഗമായി ലോക കേരള സഭാംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിമാരുടെ നേതൃത്വത്തില്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ പ്രവാസികളില്‍ നിന്നും പണം സ്വരൂപിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലോക കേരള സഭയേയും, പ്രവാസി സംഘടനകളെയും സംഘടിപ്പിച്ച്‌ വിഭവ സമാഹരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും യുഎഇ, ഒമാന്‍, ബഹ്റിന്‍, സൗദിഅറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, യുകെ, ജര്‍മനി, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ നഗരങ്ങളില്‍ നിന്നും ധനസമാഹരണം നടത്തും. എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ നിശ്‌ചയിച്ച്‌ അതാത് ജില്ളകളിലെ മന്ത്രിമാര്‍ നേരിട്ടെത്തി ഫണ്ട് സ്വീകരിക്കും. സെപ്‌തംബര്‍ 13 മുതല്‍ 15 വരെ തീയതികളിലാണ് ഇത് നടത്താന്‍ നിശ്‌ചയിച്ചിരിക്കുന്നത്. വ്യക്തികള്‍, സംഘടനകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മന്ത്രിമാര്‍ നേരിട്ടെത്തി തന്നെ പണം ധനസമാഹരണം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.



from Anweshanam | The Latest News From India https://ift.tt/2LJifWi
via IFTTT