Breaking

Thursday, August 30, 2018

'ദ്യോക്കോവിച്ചിന് ഷര്‍ട്ടില്ലാതെ ഇരിക്കാം, വനിതാ താരം വസ്ത്രമഴിച്ചാല്‍ നടപടി'

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസിനിടെ ചൂടുപിടിച്ച വിവാദം. കളിക്കിടെ വസ്ത്രം മാറിയ വനിതാ താരത്തിനെതിരെ നടപടിയെടുത്തതാണ് വൻ വിവാദത്തിലേക്ക് വഴിവെച്ചത്. കളിക്കിടെയുള്ള ഇടവേളക്ക് ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ ഉടനെ ഫ്രഞ്ച് താരമായ ആലിസ് കോർനെറ്റ് വസ്ത്രം അഴിച്ച് തിരിച്ചിടുകയായിരുന്നു. താൻ വസ്ത്രം തല തിരിച്ചാണ് ധരിച്ചിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ കോർനെറ്റ് അഴിച്ച് നേരെ ഇടുകയായിരുന്നു. സ്വീഡിഷ് താരമായ ജോഹാന ലാർസനെതിരെയായിരുന്നു മത്സരത്തിനിടെയാണ് സംഭവം. ഇതോടെ ചെയർ അമ്പയർ ആലീസിനെതിരെ നടപടിയെടുക്കുകയായിരുന്നു. യു.എസ് ഓപ്പണിന്റെ നിയമം ആലീസ് തെറ്റിച്ചെന്നായിരുന്നു ചെയർ അമ്പയർ കണ്ടെത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ദ്യോക്കോവിച്ച് പത്ത് മിനിറ്റോളം ഷർട്ടിടാതെ ഇരുന്നിട്ടും നടപടിയെടുക്കാത്തവർ ആലീസിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നുവെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ ആളുകൾ ചോദിച്ചത്. ഇതോടെ യു.എസ് ഓപ്പൺ അധികൃതർ ഔദ്യോഗികമായി തന്നെ രംഗത്തെത്തി. ട്വിറ്റർ പേജിലൂടെ ഇതിന് മറുപടിയും നൽകി. കസേരയിൽ ഇരിക്കുമ്പോൾ എല്ലാ താരങ്ങൾക്കും ഷർട്ട്് മാറാം. അത് നിയമ വിരുദ്ധമല്ല. ആലീസ് കോർനെറ്റിനെതിരായ നടപടിയിൽ ഖേദിക്കുന്നു. ആലീസിന് പെനാൽറ്റിയോ ഫൈനോ നൽകിയിട്ടില്ല. താക്കീത് മാത്രമാണ് നൽകിയത്. ട്വീറ്റിൽ അധികൃതർ വ്യക്തമാക്കുന്നു. സെക്കന്റുകളുടെ വ്യത്യാസത്തിലായിരുന്നു താരം വസ്ത്രം അഴിച്ച് തിരിച്ചിട്ടത്. ചൂടു കൂടിയ കാലാവസ്ഥ ആയതിനാൽ വനിതാ താരങ്ങൾക്ക് മൂന്നാം സെറ്റിന് മുന്നോടിയായി പത്ത് മിനുറ്റ് ബ്രേക്ക് അനുവദിച്ചിട്ടുണ്ട്. ഈ ബ്രേക്ക് എടുത്ത ശേഷം തിരികെ വരുമ്പോഴായിരുന്നു താരം തനിക്ക് അബദ്ധം പറ്റിയെന്ന് ആലീസ് തിരിച്ചറിഞ്ഞത്. പിന്നീട് തിരിച്ച് പോകാൻ കഴിയാത്തതിനാൽ കോർട്ടിൽ വച്ച് തന്നെ വസ്ത്രം അഴിച്ച് നേരെ ഇടുകയായിരുന്നു. കഴിഞ്ഞ ദിവസം സെറീന വില്യംസിന്റെ ക്യാറ്റ് സ്യൂട്ടിനെതിരെയും നടപടിയെടുത്തിരുന്നു. ഫ്രഞ്ച് ഓപ്പണിൽ സെറീന ക്യാറ്റ് സ്യൂട്ട് ധരിച്ച് ഇനി കളിക്കരുതെന്ന അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. Female player punished for taking her top off during US Open, sparking sexism row pic.twitter.com/7sGCDbDlLx — The Independent (@Independent) August 29, 2018 Content Highlights: Alize Cornet given code violation for removing her top during US Open match


from mathrubhumi.latestnews.rssfeed https://ift.tt/2ojUAT5
via IFTTT