കോട്ടയ്ക്കൽ: പ്രളയത്തിനുശേഷം ഒന്നുമുതൽ തുടങ്ങുകയാണ് കേരളം. അതിനിടെ, പ്രളയത്തെ അതിജീവിച്ച ജനങ്ങൾക്ക് ദിനംപ്രതിയുള്ള പെട്രോൾ, ഡീസൽ വിലവർധന തിരിച്ചടിയാവുകയാണ്.ബുധനാഴ്ച പെട്രോളിന് 81.32 രൂപയും ഡീസലിന് 74.09 രൂപയുമാണ് സംസ്ഥാനത്ത് വില. പെട്രോളിന് 82.40 രൂപയും ഡീസലിന് 75 രൂപയുമായിരുന്നു ഇതുവരെയുള്ള ഉയർന്ന വില. രണ്ടരവർഷത്തിനിടെ ഡീസലിന് 26 രൂപയുടെ വർധനയാണുണ്ടായത്.ഓഗസ്റ്റിൽ മാത്രം ഡീസലിന് 2.26 രൂപയും പെട്രോളിന് 2.67 രൂപയും കൂടി. ജൂലായിൽ കാര്യമായ വർധനയുണ്ടായില്ല. ജൂലായ് 30-നുശേഷം വില അടിക്കടി കൂടുകയാണ്.ബുധനാഴ്ച ഡീസലിന് 16 പൈസയും പെട്രോളിന് 14 പൈസയും കൂടി. ദുരിതം രൂക്ഷമായ ഈ സമയത്തും വില ഇത്തരത്തിൽ കൂടുന്നത് സാധാരണക്കാരെ ബാധിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ പറഞ്ഞു.മൂന്നുമാസക്കാലയളവിൽ വിവിധ ജില്ലകളിൽ ഉയർന്ന പെട്രോൾ/ഡീസൽ നിരക്കുകൾ:ജില്ല ജൂൺ ജൂലായ് ഓഗസ്റ്റ്തിരുവനന്തപുരം 81.24/73.98 79.92/73.47 81.32/74.74എറണാകുളം 80.14/72.83 78.99/72.70 80.20/73.58തൃശ്ശൂർ 80.69/73.35 79.34/72.35 80.55/73.57മലപ്പുറം 77.92/71.49 78.76/ 72.01 80.72/74.09കോഴിക്കോട് 80.51/73.21 78.99/73.21 80.45/73.81
from mathrubhumi.latestnews.rssfeed https://ift.tt/2NyVbv1
via
IFTTT