Breaking

Friday, August 31, 2018

മഹാപ്രളയം മനുഷ്യ നിർമ്മിതം; ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കേരളത്തെ നടുക്കിയ പ്രളയം സംബന്ധിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണെമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും. പ്രളയം മനുഷ്യ നിര്‍മിത ദുരന്തമാണെന്നും അന്വേഷണം വേണമെന്നും കാണിച്ച് ചാലക്കുടി സ്വദേശി നല്‍കിയ കത്ത് പരിഗണിച്ച് സ്വമേധയാ എടുത്ത കേസും ഇന്ന് കോടതിയുടെ പരിഗണയ്ക്ക് എത്തുന്നുണ്ട്. 

പ്ര​ള​യ​ക്കെ​ടു​തി​ക്കി​ട​യാ​ക്കു​ന്ന വി​ധം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ രീ​തി​യി​ൽ ഡാം ​തു​റ​ന്നു​വി​ട്ടു​വെ​ന്നും ദു​ര​ന്തം ഒ​ഴി​വാ​ക്കാ​വു​ന്ന വി​ധം ഡാ​മു​ക​ൾ കൈ​കാ​ര്യം ​ചെ​യ്യു​ന്ന​തി​ൽ മ​ന്ത്രി​മാ​ർ​ക്കും ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും വീ​ഴ്​​ച പ​റ്റി​യെ​ന്നും ​ ചൂ​ണ്ടി​ക്കാ​ട്ടി ചാ​ല​ക്കു​ടി സ്വ​ദേ​ശി എ​ന്‍.​ആ​ര്‍. ജോ​സ​ഫ് ഒ​രു ജ​ഡ്​​ജി​ക്ക​യ​ച്ച ക​ത്തി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ട​ങ്ങു​ന്ന ബെ​ഞ്ച്​ കേ​സെ​ടു​ത്ത​ത്. സം​ഭ​ര​ണ​ശേ​ഷി​യും ഒ​ന്നി​ച്ച്​ വെ​ള്ളം തു​റ​ന്നു വി​ട്ടാ​ലു​ണ്ടാ​കു​ന്ന ദു​ര​ന്ത​വും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി​യു​ണ്ടാ​യ​ത്. കൃ​ത്യ സ​മ​യ​ത്ത്​ ഡാ​മു​ക​ൾ തു​റ​ന്നു​വി​ടാ​തി​രു​ന്ന​ത്​ 400 പേ​രു​ടെ മ​ര​ണ​ത്തി​നും 20,000 കോ​ടി​യു​ടെ നാ​ശ​ന​ഷ്​​ട​ത്തി​നും ഇ​ട​യാ​ക്കി​യെ​ന്ന്​ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. 

മ​നു​ഷ്യ നി​ർ​മി​ത​മാ​യ ദു​ര​ന്ത​മാ​ണ്​ ക​ഴി​ഞ്ഞു​പോ​യ​ത്. കൃ​ത്യ​സ​മ​യ​ത്ത്​ ഇ​ട​പെ​ട​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ദു​ര​ന്തം സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു. വീ​ഴ്​​ച വ​രു​ത്തി​യ മ​ന്ത്രി​മാ​ർ​ക്കും ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കു​മെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ളു​ണ്ടാ​വ​ണം. ന​ട​പ​ടി ഉ​ണ്ടാ​യാ​ലേ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട പ​ദ​വി​ക​ളി​ല്‍ ഇ​രി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍ത്തൂ. നി​യ​മ​ന​ട​പ​ടി​ക​ളോ​ടു​ള്ള ഭ​യം ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കും. ദു​ര​ന്ത​ത്തി​ന്​ കാ​ര​ണ​ക്കാ​രാ​യ സ​ർ​ക്കാ​റി​നെ ന​ഷ്​​ട​പ​രി​ഹാ​രം തീ​രു​മാ​നി​ക്കാ​ൻ ചു​മ​ത​ല​യേ​ൽ​പി​ക്കു​ന്ന​ത്​ ഫ​ല​പ്ര​ദ​മാ​കി​ല്ല. കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള സം​വി​ധാ​ന​മാ​ണ് ഇ​തി​നു വേ​ണ്ട​ത്.

ജൂ​ണി​ലും ജൂ​ലൈ​യി​ലും ആ​ഗ​സ്​​റ്റ്​ ആ​ദ്യ വാ​ര​വും പെ​യ്ത മ​ഴ​വെ​ള്ളം ഒ​ഴി​വാ​ക്കാ​തെ ഡാ​മു​ക​ളി​ല്‍ സൂ​ക്ഷി​ച്ച​താ​ണ് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന്​ ക​ത്തി​ൽ പ​റ​യു​ന്നു. 42 ഡാ​മു​ക​ളി​ലെ വെ​ള്ള​മാ​ണ് അ​നി​യ​ന്ത്രി​ത​മാ​യി ഒ​ഴു​ക്കി​വി​ട്ട​ത്. വീ​ടു​ക​ളി​ല്‍നി​ന്ന് മാ​റാ​ന്‍ പോ​ലും സ​മ​യം ല​ഭി​ച്ചി​ല്ല. നാ​വി​ക സേ​ന​യു​ടെ ബോ​ട്ടു​ക​ള്‍ക്കു പോ​ലും ക​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത ഒ​ഴു​ക്കാ​ണ് പ​ല​യി​ട​ത്തു​മു​ണ്ടാ​യ​ത്. എ​ന്തു കൊ​ണ്ടാ​ണ് അ​ധി​കൃ​ത​ര്‍ ജൂ​ലൈ മ​ധ്യ​ത്തി​ല്‍ ഡാ​മു​ക​ള്‍ തു​റ​ക്കാ​തി​രു​ന്ന​ത്. 

എ​ല്ലാ വെ​ള്ള​വും കൂ​ടി തു​റ​ന്നു വി​ട്ട​ത്​ ആ​ഗ​സ്​​റ്റ്​ 15നാ​ണ്. ഇ​ത്ര​യ​ധി​കം വെ​ള്ളം താ​ങ്ങാ​ന്‍ ന​ദി​ക​ള്‍ക്കും ക​നാ​ലു​ക​ള്‍ക്കും വ​യ​ൽ​പാ​ട​ങ്ങ​ള്‍ക്കും ക​ഴി​യി​ല്ലെ​ന്ന് സ​ര്‍ക്കാ​റി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

അതേസമയം, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണെമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി നേരത്തെ പരിഗണിച്ച കോടതി ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുകയുടെ വിനിയോഗത്തെപ്പറ്റി ആരാഞ്ഞിരുന്നു. പൂഴ്തിവയ്പ്, നികുതി വെട്ടിപ്പ് എന്നിവയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാകണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.



from Anweshanam | The Latest News From India https://ift.tt/2LIoR7p
via IFTTT