Breaking

Friday, August 31, 2018

അതെ മഡോണ അഹങ്കാരിയാണ് കാരണം അഭിനയമെന്ന് കരുതി കിടക്ക പങ്കിടാനും ചുംബിക്കാനുമൊന്നും ഈ നടി തയ്യാറല്ല 

'പ്രേമ'ത്തില്‍ കൂടി മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയായി മാറിയ ആളാണ്‌ മഡോണ സെബാസ്റ്റ്യന്‍. തെന്നിന്ത്യന്‍ നിരവധി ഭാഷകളില്‍ മഡോണ ഇപ്പോള്‍ അഭിനയിച്ചു കഴിഞ്ഞു.എന്നാല്‍ സിനിമാലോകത്തില്‍ മഡോണയെപ്പറ്റി പല ഗോസിപ്പുകളും ഉയരുന്നുണ്ട്. സംവിധായകരെയോ ആരെയുമോ വക വയ്ക്കാത്ത നടിയാണെന്നും ബഹുമാനമില്ലെന്നും ഒക്കെ നിരവധി ആരോപണങ്ങള്‍ മഡോണയെ പറ്റി സിനിമാലോകത്തുണ്ട്. എന്നാലിപ്പോള്‍ ഈ ആരോപണങ്ങള്‍ക്ക് എതിരെ തുറന്നടിച്ചിരിക്കുകയാണ് നടി.


‘ഞാന്‍ അഭിനയിച്ച പല ചിത്രങ്ങളിലും നായകന്‍മാരെ ചുംബിക്കുന്ന രംഗങ്ങളുണ്ടാവാറുണ്ട്. കഥയ്ക്ക് അനുയോജ്യമായതു കൊണ്ട് ചെയ്യണമെന്നു പലരും നിര്‍ബന്ധം പിടിക്കാറുണ്ട്. എന്നാല്‍ ഞാനതിനു വഴങ്ങാറില്ല. ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്നു തുറന്നു പറയാറുണ്ട്. സിനിമക്കു വേണ്ടിയല്ലേ ചെയ്തു കൂടേ എന്നു പലരും ചോദിക്കാറുമുണ്ട്. അഭിനയമെന്നു കരുതി അന്യപുരുഷനെ ആലിംഗനം ചെയ്യാനും കിടക്ക പങ്കിടാനും വൃത്തികേടുകള്‍ കാണിക്കാനും ഞാന്‍ ഒരുക്കമല്ലെന്നു വ്യക്തമായി പറയാറുണ്ട്.’- മഡോണ പറഞ്ഞു.

സിനിമ  തന്‍റെ  സ്വകാര്യജീവിതത്തില്‍ അങ്ങനെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന്  നടി പറയുന്നു. തമിഴില്‍ ഇപ്പോള്‍ തിരക്കായി തുടങ്ങി. മലയാളത്തില്‍ നിന്നും അവസരങ്ങള്‍ വരാറുണ്ടെന്നും സെലക്ടീവായി തന്നെയാണ് സിനിമകള്‍ ചെയ്യുന്നതെന്നും മഡോണ വ്യക്തമാക്കി.



from Anweshanam | The Latest News From India https://ift.tt/2NA4lYo
via IFTTT