ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എൻ.ടി.രാമറാവുവിന്‍റെ മകനും തെലുങ്ക് യുവതാരം ജൂനിയര്‍ എന്‍ടിആറിന്‍റെ പിതാവുമായ നന്ദമുരി ഹരികൃഷ്ണ (61) റോഡപകടത്തില്‍ മരിച്ചു. നല്‍ഗോണ്ട ഹൈവേയില്‍ ഇന്ന് രാവിലെയാണ് അപകടം. നെല്ലൂര്‍ ജില്ലയിലെ കവാലിയിലേക്ക് പോകവെയാണ് അപകടം. 2008-2013 കാലയളവില്‍ രാജ്യസഭാംഗമായിരുന്നു.
ഒരു ആരാധകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. വാഹനം റോഡിന്‍റെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ അദ്ദേഹത്തിന്‍റെ തലയ്ക്ക് ഗുരുതരമായ പരിക്കുകളേറ്റെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 7.30 ഓടെ മരണം സ്ഥിരീകരിച്ചു.
ഹരികൃഷ്ണയുടെ മകനും തെലുങ്ക് നടനുമായിരുന്ന കല്യാണ്‍ റാം 2014ല്‍ വാഹനാപകടത്തില്‍ മരിച്ച നല്‍ഗോണ്ടയ്ക്ക് ഏറെ അകലെയല്ലാത്ത സ്ഥലത്താണ് ഇന്ന് അപകടം നടന്നത്.
from Anweshanam | The Latest News From India https://ift.tt/2PiLa5V
via IFTTT