തിരുവനന്തപുരം:"സാലറി ചലഞ്ച്' എന്ന ആശയം ഏറ്റെടുത്ത് നാവികസേനയും .നാവികസേനയിലെ ഉദ്യോഗസ്ഥര്‍ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. സംസ്ഥാനം പ്രളയക്കെടുതി നേരിട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍പന്തിയില്‍ നിന്നവരാണ് നാവികസേന.
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭരണ, പ്രതിപക്ഷ എംഎല്‍മാരും ഉദ്യോഗസ്ഥരും നിരവധി സംഘടനകളും ഇതിനകം തന്നെ മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയോട് പ്രതികരിച്ച് ഒരു മാസം ശമ്ബളം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. മലയാളികള്‍ ഒരു മാസത്തെ ശന്പളം സംഭാവന നല്കിയാല് പ്രളയക്കെടുതിയില്‍നിന്നു കേരളം കരകയറുമെന്ന് മുഖ്യമന്ത്രി ഞായറാഴ്ചയാണ് വ്യക്തമാക്കിയത്.
from Anweshanam | The Latest News From India https://ift.tt/2oiEBEH
via IFTTT