Breaking

Wednesday, August 29, 2018

പ്രളയം: നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും

കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ധന സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നയിക്കുന്ന സംഘമാണ് എത്തുന്നത്. ബാങ്കുകളുടെയും ഇന്‍ഷൂറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തനങ്ങളും അതോടൊപ്പം തന്നെ സംസ്ഥാനത്ത് നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും സംഘം വിശദമായി പഠിക്കും.

അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക  ഉപദേഷ്ടാവ് ശ്രീനിവാസ റാവു എന്നിവരെക്കൂടാതെ പൊതുമേഖലാ ബാങ്കുകളുടെ സി.എം.ഡിമാരും നബാര്‍ഡ് പ്രതിനിധികളും പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും.

ഇന്‍ഷൂറന്‍സ് കമ്പനികള്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതിനായി പ്രത്യേക ക്യാമ്പ്  ഓഫീസ് തുടങ്ങാന്‍ ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിക്കൂടിയാണ് കേന്ദ്ര ധനകാര്യ സഹമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തുന്നത്.



from Anweshanam | The Latest News From India https://ift.tt/2ojRm25
via IFTTT