Breaking

Wednesday, August 29, 2018

റഫാൽ ഇടപാട് പ്രധാനമന്ത്രി അനിൽ അംബാനിക്ക് മുൻകൂട്ടി ചോർത്തി നൽകിയെന്ന് കോൺഗ്രസ് 

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിക്കെതിരെ നീക്കം ശക്തമാക്കി കോൺഗ്രസ്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വിവരം പ്രധാനമന്ത്രി അനിൽ അംബാനിക്ക് മുൻകൂട്ടി ചോർത്തി നൽകിയെന്ന് കോൺഗ്രസ് ആരോപിച്ചു. മോദിയും അംബാനിയും തമ്മിലുള്ള നേരിട്ടുള്ള ഇടപാടാണിത്.  പ്രധാനമന്ത്രി പറയാതെ അനില്‍ അംബാനി ഇതറിയാന്‍ വഴിയില്ല. വിദേശകാര്യമന്ത്രാലയത്തെ പോലും മോദി ഇരുട്ടില്‍ നിര്‍ത്തിയെന്നും കോൺഗ്രസ് ആരോപിച്ചു.

2015 ഏപ്രില് 10 നാണ് റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചത്. ഇതിന് 12 ദിവസം മുൻപ് തന്നെ കരാറിനുള്ള തീരുമാനം നരേന്ദ്ര മോദി റിലയൻസ് കമ്പനിയുടെ അനില്‍ അംബാനിയെ അറിയിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വിദേശകാര്യ, പ്രതിരോധമന്ത്രിമാരെ ഇരുട്ടില്‍ നിര്‍ത്തിയായിരുന്നു നടപടിയെന്നും കോൺഗ്രസ് വക്താവ് എസ്. ജയ്പാൽ റെഡ്ഡി പറഞ്ഞു. 

കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിനും നേതാക്കള്‍ക്കുമെതിരെ അനില്‍ അംബാനി 5000 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് പുതിയ ആരോപണം. 



from Anweshanam | The Latest News From India https://ift.tt/2BXHy7p
via IFTTT