Breaking

Wednesday, August 29, 2018

പ്രളയക്കെടുതി: നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം നാളെ കേരളത്തില്‍

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം നാളെ സംസ്ഥാനത്തെത്തും. കേന്ദ്ര ധനസഹ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നയിക്കുന്ന സംഘമാണ് എത്തുന്നത്. ബാങ്കുകളുടെയും ഇന്‍ഷൂറന്‍സ് കമ്ബനികളുടെയും പ്രവര്‍ത്തനങ്ങളും അതോടൊപ്പം തന്നെ സംസ്ഥാനത്ത് നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും സംഘം വിശദമായി പഠിക്കും.

അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്ബത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു എന്നിവരെക്കൂടാതെ പൊതുമേഖലാ ബാങ്കുകളുടെ സി.എം.ഡിമാരും നബാര്‍ഡ് പ്രതിനിധികളും പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്ബനികളുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും.

ഇന്‍ഷൂറന്‍സ് കമ്ബനികള്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതിനായി പ്രത്യേക ക്യാമ്ബ് ഓഫീസ് തുടങ്ങാന്‍ ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിക്കൂടിയാണ് കേന്ദ്ര ധനകാര്യ സഹമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തുന്നത്.



from Anweshanam | The Latest News From India https://ift.tt/2ojGEZt
via IFTTT