ആർഭാടങ്ങളും ആരവങ്ങളും ഒഴിവാക്കി കേവലം ചടങ്ങ് മാത്രമായി പമ്പാനദിയിൽ തിരുവാറന്മുള സവിധത്തിൽ ഇന്ന് ഉത്തൃട്ടാതി ജലമേള നടക്കും. രാവിലെ പത്തിന് ഔദ്യോഗിക ചടങ്ങുകൾ ഒന്നുമില്ലാതെ സത്രക്കടവിൽ നിന്നു പള്ളിയോടങ്ങളുടെ ഘോഷയാത്ര ആരംഭിക്കും.
എത്താൻ കഴിയുന്ന പള്ളിയോടങ്ങളെ മാത്രം ഉൾപ്പെടുത്തി ചടങ്ങു മാത്രം പൂർത്തിയാക്കാനാണു പള്ളിയോട സേവാസംഘത്തിന്റെ തീരുമാനം. ക്ഷേത്രക്കടവിൽ വെറ്റില, പുകയില, അവിൽപൊതി എന്നിവ നൽകി പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ പള്ളിയോടങ്ങളെ സ്വീകരിക്കും. ഇതല്ലാതെ മറ്റൊരു ചടങ്ങുകളും ഉണ്ടാവില്ല.
തെക്കേമുറി കിഴക്ക്, ളാക-ഇടയാറന്മുള, കിഴക്കനോതറ-കുന്നേകാട്, വന്മഴി എന്നീ പള്ളിയോടങ്ങളുടെ പള്ളിയോടപ്പുരകൾ പ്രളയജലം കയറി പൂർണമായി തകർന്നു. ഇതു കൂടാതെ ഒട്ടേറെ പള്ളിയോടങ്ങൾക്കു കേടുപാടുകളുണ്ടായിട്ടുണ്ട്. ഉത്തൃട്ടാതി നാൾ കഴിയുന്നതോടെ വിശദമായ കണക്കുകൾ തയാറാക്കി സർക്കാരിനു സമർപ്പിക്കാനാണു പള്ളിയോട സേവാസംഘത്തിന്റെ തീരുമാനം.
from Anweshanam | The Latest News From India https://ift.tt/2PiKzRJ
via IFTTT