ആലപ്പുഴ: രാജ്യം മുഴുവന്‍ ദുരിതബാധിതരോടൊപ്പമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലെങ്കിലും ദുരിതബാധിതര്‍ക്കുള്ള സഹായത്തിന് ഒരു കുറവുമുണ്ടാകില്ലെന്നും രാഹുല്‍ പറഞ്ഞു. ചാലക്കുടി വിആര്‍ പുരം കമ്യൂണിറ്റി ഹാളിലെ ക്യാന്പില്‍ കഴിയുന്നവരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളം കയറിയ വീടുകളിലേക്കു തിരിച്ചുപോകുന്പോഴുള്ള ബുദ്ധിമുട്ട് കൂടുതലാണെന്ന് എല്ലാവര്ക്കും അറിയാം. തങ്ങള്‍ക്കു കഴിയാവുന്ന സഹായം എത്തിക്കും. ചെളി കയറിയ വീടുകള്‍ വൃത്തിയാക്കാനും വീടുകള്‍ ശുചീകരിക്കാനും എല്ലാ സഹായങ്ങളും നല്കാന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
കേരളത്തിലെ ദുരന്തത്തോട് രാജ്യത്തെ ഓരോ പൗരനും വളരെ അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. മഹാപ്രളയത്തെ കേരളം ഒറ്റക്കെട്ടായി നേരിട്ടുവെന്നു കാണുന്നതില്‍ നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു. ഇരുപതും മുപ്പതും വര്‍ഷംകൊണ്ട് ഉണ്ടാക്കിയ സന്പാദ്യങ്ങളും വീടുകളുമൊക്കെ നശിച്ചത് ഏറെ വിഷമമുണ്ടാക്കുന്നതാണ്. പക്ഷേ, നിങ്ങള്‍ ഒറ്റയ്ക്കല്ല, രാജ്യം നിങ്ങളോടൊപ്പമുണ്ടെന്ന കാര്യം മറക്കരുതെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2Nu5OPX
via IFTTT