കോട്ടയം: കെവിൻ വധക്കേസിൽ ശിക്ഷാവിധി ശനിയാഴ്ച. കഴിഞ്ഞദിവസം ദുരഭിമാനക്കൊലയെന്ന് വിധിച്ച ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി, നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയടക്കം 10 പ്രതികൾ കുറ്റക്കാരാണെന്നും കണ്ടെത്തിയിരുന്നു. നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ ഉൾപ്പെടെ നാല് പ്രതികളെ കുറ്റവിമുക്തരാക്കി. ശിക്ഷ സംബന്ധിച്ച വാദമാണ് ശനിയാഴ്ച നടക്കുക. ശിക്ഷയെ സംബന്ധിച്ച് പ്രതികൾക്ക് പറയാനുള്ളതും കോടതി കേൾക്കും. പ്രതികളുടെ അഭിഭാഷകരുടെയും േപ്രാസിക്യൂഷന്റെയും വാദം കേട്ടശേഷമാകും വിധി പ്രസ്താവിക്കുക. ദുരഭിമാനക്കൊലയായി പരിഗണിച്ച് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി മൂന്നുമാസംകൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. നീനുവിനെ താഴ്ന്ന ജാതിക്കാരനായ കെവിൻ വിവാഹം കഴിച്ചതിൽ കുടുംബത്തിനുവന്ന അപമാനമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേരളത്തിൽ ആദ്യമായാണ് ഒരു കൊലപാതകം, ദുരഭിമാനക്കൊലയെന്ന് കോടതി വിധിക്കുന്നത്. നരഹത്യ, തട്ടിക്കൊണ്ടുപോയി വിലപേശൽ, ഗൂഢാലോചന, ഭവനഭേദനം തുടങ്ങിയ വകുപ്പുകൾപ്രകാരം വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ, കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി മധ്യവേനലവധി ഒഴിവാക്കിയാണ് വിചാരണ പൂർത്തിയാക്കിയത്. കഴിഞ്ഞയാഴ്ച വിധിപറയാൻ നിശ്ചയിച്ചിരുന്നെങ്കിലും, ദുരഭിമാനക്കൊലയിൽ വ്യക്തത വരുത്താൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെടുകയായിരുന്നു. വാദം തെളിയിക്കാൻ, കെവിൻറെ ഭാര്യ നീനു, ചാക്കോയുടെ അയൽവാസിയും രണ്ടാംസാക്ഷിയുമായ ലിജോ എന്നിവരുടെ മൊഴികളുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. content highlights:judgement in kevin murder case
from mathrubhumi.latestnews.rssfeed https://ift.tt/2ZoSPEh
via
IFTTT