Breaking

Wednesday, August 21, 2019

കുഞ്ഞു വൈഗയുടെ മുടി ആദ്യമായി മുറിച്ചു, ക്യാമ്പിൽ

നിലമ്പൂർ: എട്ടുമാസം പ്രായമുള്ള വൈഗയ്ക്ക് അതൊരു പുതിയ അനുഭവമായിരുന്നു. ആദ്യമായാണ് അവളുടെ മുടി വെട്ടുന്നത്. കവളപ്പാറ സെന്റ്ജോർജ് മലങ്കര കത്തോലിക്ക പള്ളിയിലെ ദുരിതാശ്വാസക്യാമ്പിൽ അമ്മയുടെ മടിയിലിരുന്ന് ആ കുഞ്ഞ് എല്ലാവരെയും നോക്കി. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പിടികിട്ടിയില്ല. തമിഴ്നാട് സ്വദേശി ശരവണൻ ചിരിച്ചുകൊണ്ട് കത്രികയെടുത്ത് മുടിയിൽ വെച്ചപ്പോഴേക്കും കരച്ചിൽ തുടങ്ങി. അത് ക്യാമറയിലാക്കാൻ ഫോട്ടോഗ്രാഫർമാർ മത്സരിക്കുന്നതുകണ്ടപ്പോൾ പിന്നെ അമ്പരപ്പായി. ഒരുവയസ്സാകുമ്പോഴാണ് കുഞ്ഞുങ്ങളുടെ മുടി വെട്ടാറുള്ളതെന്നും ജലദോഷവും പനിയും ഉണ്ടായതുകൊണ്ടാണ് ഇപ്പോൾതന്നെ അതു ചെയ്തതെന്നും വൈഗയുടെ അമ്മ വിജിന പറഞ്ഞു. ഉള്ളിലെ സങ്കടം പുറത്തുവന്നതിൽ അവർ ഇടയ്ക്കെല്ലാം വിതുമ്പി. കവളപ്പാറയിൽ താമസിക്കുന്ന വൈഗയുടെ വീട് പൂർണമായി തകർന്നു. വെള്ളം കയറിയപ്പോൾ മാറിത്താമസിച്ചതാണ് ഈ കുടുംബത്തിന് രക്ഷയായത്. നിലമ്പൂരിലെ മൂന്നു ക്യാമ്പുകളിൽ കഴിയുന്നവർക്ക് മുടിവെട്ടാനായി കടയടച്ച് എത്തിയത് എറണാകുളം പാതാളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റാംബോ ബ്യൂട്ടിപാർലറിലെ 16 ജീവനക്കാരാണ്. സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറോളം പേർക്ക് അതൊരു സഹായമായി. തൂത്തുക്കുടി സ്വദേശികളായ ആർ. റാമ്മർ, ആർ. രാജു എന്നീ സഹോദരങ്ങളുടെ കീഴിലെ മുഴുവൻ ജീവനക്കാരും നിലമ്പൂരിലെ ക്യാമ്പുകളിൽ സക്രിയമായിരുന്നു. മറക്കില്ല ആ സ്നേഹം സേവനവുമായി ഇവിടെയെത്താൻ എന്താണ് കാരണമെന്ന് ചോദിച്ചപ്പോൾ ബ്യൂട്ടിപാർലർ സംഘത്തിന്റെ മറുപടി ഇതായിരുന്നു. ചെെൈന്നയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ആദ്യം ഓടിയെത്തിയത് മലയാളികളാണ്. ആ സ്നേഹം ഞങ്ങൾ തമിഴ് മക്കൾക്ക് മറക്കാൻ പറ്റില്ലല്ലോ. ഓരോ തൊഴിലാളിയും ആയിരം രൂപവെച്ച് ദുരിതാശ്വാസനിധിയിലേക്ക് നൽകിയാണ് മടങ്ങിയത്. സങ്കടമാണ് എങ്ങും വൈഗയുടെ അച്ഛൻ പള്ളത്ത് വിനേഷിന്റെ ചേട്ടൻ ശിവനും ഭാര്യ രാജിയും മക്കൾ ശ്യാംരാജും ശ്രീലക്ഷ്മിയും ദുരന്തത്തിൽ അകപ്പെട്ടു. ഇതിൽ ശ്യാംരാജിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്. content highlights:Nilambur, vaiga


from mathrubhumi.latestnews.rssfeed https://ift.tt/2TMk6zo
via IFTTT