തിരുവനന്തപുരം: ശനിയാഴ്ചവരെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബുധനാഴ്ച ഇടുക്കി, മലപ്പുറം കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ജാഗ്രതാ നിർദേശമായ യെല്ലോ അലർട്ട് പ്രഖ്യപിച്ചു. വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും 23-ന് മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. 24-ന് ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പുനൽകി. തെക്ക്-പടിഞ്ഞാറ്് അറബിക്കടലിൽ 22 വരെ തെക്ക്-പടിഞ്ഞാറ്് ദിശയിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ മേഖലയിൽ മത്സ്യത്തൊഴിലാളികൾ പോകരുതെന്നും മുന്നറിയിപ്പുണ്ട്. content highlights:rain alert in kerala
from mathrubhumi.latestnews.rssfeed https://ift.tt/33OrkaL
via
IFTTT