ന്യൂഡൽഹി: ബി.ജെ.പി. എം.പി.മാർക്കുള്ള രണ്ടുദിവസത്തെ പരിശീലനപരിപാടിക്ക് ഡൽഹിയിൽ തുടക്കമായി. ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ പാർലമെന്റ് ലൈബ്രറി ബിൽഡിങിലാണ് അഭ്യാസ് വർഗ എന്ന പേരിൽ പരിശീലനപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ക്ലാസിൽ എല്ലാ എം.പി.മാരും നിർബന്ധമായി പങ്കെടുക്കണമെന്നാണ് പാർട്ടി പാർലമെന്ററി ഓഫീസിന്റെ നിർദേശം. രണ്ടുദിവസമായി നടക്കുന്ന പരിശീലനപരിപാടിയിൽ വിവിധ സെഷനുകളിലായി പ്രമുഖ നേതാക്കൾ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രിയും പാർട്ടി ദേശീയ അധ്യക്ഷനുമായ അമിത് ഷാ, പാർട്ടി വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരും എം.പിമാരുമായി സംവദിക്കും. പാർലമെന്റിന് അകത്തും പുറത്തും എം.പിമാർ എങ്ങനെ പെരുമാറണമെന്നും, പൊതുപ്രവർത്തനത്തിൽ എങ്ങനെ ഇടപെടണമെന്നതിലുമാണ് പ്രധാനമായും പരിശീലനം നൽകുന്നത്. ബി.ജെ.പി.യുടെ രാജ്യസഭയിലെയും ലോക്സഭയിലെയും മുഴുവൻ എം.പിമാരും പരിശീലന പരിപാടിയിൽ പങ്കെടുക്കും. Delhi: Ravi Kishan BJP MP from Gorakhpur & Gautam Gambhir BJP MP from East Delhi, arrive at Parliament Library Building for the two-day training programme called Abhyas Varga which is being organised for all BJP MPs from Lok Sabha & Rajya Sabha. pic.twitter.com/20tWu3wmKv — ANI (@ANI) August 3, 2019 Content Highlights:bjp conducts training classes for their lawmakers in parliament
from mathrubhumi.latestnews.rssfeed https://ift.tt/2ZEGRHm
via
IFTTT