Breaking

Tuesday, August 20, 2019

കനത്ത മഴ: യമുനാ നദി അപകട നിലയ്ക്കും മുകളില്‍; പ്രളയഭീതിയില്‍ ഡല്‍ഹി

ന്യൂഡൽഹി: വടക്കേന്ത്യയിൽ രണ്ടു ദിവസത്തിനിടെ പെയ്ത കനത്ത മഴയെ തുടർന്നുള്ള അപകടങ്ങളിൽ അറുപതോളം പേർ മരിച്ചു. പഞ്ചാബ്, ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഇതേ തുടർന്ന് വിനോദ സഞ്ചാരികളക്കം നിരവധി ആളുകൾ വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. ഇതിനിടെ യമുനാ നദിയിലിലെ ജലനിരപ്പ് അപകട നിലയും പിന്നിട്ടതോടെ രാജ്യതലസ്ഥാനം പ്രളയഭീതിയിലാണ്. തിങ്കളാഴ്ച വൈകീട്ടോടെയാണ് യുമുനാ നദിയുടെ ജലനിരപ്പ് അപകട നിലയും കടന്നത്. ഹരിയാണയിലെ ഹത്നികുണ്ട് അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം പുറത്ത് വിടുന്നതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും ഉയർന്നേക്കും. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന പതിനായിരത്തോളം പേരെ ഇതിനോടകം തന്നെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വഷളകാൻ സാധ്യതയുള്ളതിനാൽ 23,800 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കേണ്ടിവരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും വിവിധ സർക്കാർ ഏജൻസികൾ ആവശ്യമായ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ടെന്നും കെജ്രിവാൾ അറിയിച്ചു. ജലനിരപ്പ് വലിയ രീതിയിൽ ഉയർന്നതിനെ തുടർന്ന് യമുനക്ക് മുകളിലുള്ള പഴയ ഇരുമ്പ് പാലം അടച്ചിട്ടു. Content Highlights: Delhi flood alert yamuna breaches its danger mark


from mathrubhumi.latestnews.rssfeed https://ift.tt/2HdF5pA
via IFTTT