ബെംഗളൂരു: 29ദിവസം ഭൂമിയുടെ ഭ്രമണപഥത്തിൽ ചുറ്റിയ ശേഷം ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാൻ-2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ കടന്നു. ദൗത്യത്തിലെ നിർണായക ഘട്ടമായിരുന്നു ദ്രവ എൻജിൻ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക എന്നത്. രാവിലെ9.02 ഓടെയാണ്വെല്ലുവിളി നിറഞ്ഞ ഈ ഘട്ടം പിന്നിട്ടത്. ഭൂമിയുടെ ഭ്രമണപഥം വിട്ട് ഓഗസ്റ്റ് 14-നാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം യാത്ര തുടങ്ങിയത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയതോടെ വീണ്ടും നാലുതവണ സഞ്ചാരപഥം മാറ്റി ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. ചന്ദ്രന്റെ ഭ്രമപഥത്തിൽ 13 ദിവസം ചുറ്റിയശേഷം സെപ്റ്റംബർ രണ്ടിന് ഓർബിറ്ററിൽനിന്ന് വിക്രം എന്നു പേരുള്ള ലാൻഡർ വേർപെടും. തുടർന്ന് ഏഴിനാണ് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഇറങ്ങുന്നത്. ഇതിനായി ഓർബിറ്ററിൽനിന്നും വേർപെടുന്ന ലാൻഡറിനെ രണ്ടുതവണ ഭ്രമണ പഥത്തിൽ മാറ്റംവരുത്തി ചന്ദ്രന്റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. ഐ. എസ്.ആർ.ഒ. ടെലിമെട്രിയിലുള്ള മിഷൻ ഓപ്പറേഷൻ കോപ്ലക്സും ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കുമാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ബെംഗളൂരുവിനടുത്തുള്ള ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്വർക്കിൽ നിന്നാണ് ആവശ്യമായ നിർദേശങ്ങൾ നൽകുന്നത്. സോഫ്റ്റ് ലാൻഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ലാൻഡറിൽനിന്നും റോവർ പുറത്തിറങ്ങി ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തും. ഇതിൽ നേരത്തേ വിജയിച്ചത് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ്. Content Highlights:Chandrayaan 2 Successfully Placed In Moons Orbit
from mathrubhumi.latestnews.rssfeed https://ift.tt/2KW2a1e
via
IFTTT