ഗുവാഹാട്ടി: അസമിൽ ബി.എസ്.എഫ് ഉദ്യോഗസ്ഥനെയും ഭാര്യയെയും അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ച് ഫോറിനേഴ്സ് ട്രിബ്യൂണൽ. ഇവരെ അറസ്റ്റ് ചെയ്യാൻ ട്രിബ്യൂണൽ പോലീസിനോട് ഉത്തരവിട്ടു. ദേശിയ പൗരത്വ രജിസ്ട്രിയിൽ ഉൾപ്പെടാത്തതിനെ തുടർന്നാണ് ട്രിബ്യൂണലന്റെ നടപടി. ബി.എസ്.എഫ് അസിസ്റ്റന്റ്സബ് ഇൻസ്പെക്ടർ ആയ മുസിബുർ റഹ്മാനെയും അദ്ദേഹത്തിന്റെ ഭാര്യയെയുമാണ് ഫോറിനേഴ്സ് ട്രിബ്യൂണൽ വിദേശിയായി പ്രഖ്യാപിച്ചത്. ബിഎസ്എഫിന്റെ 144-ാം ബറ്റാലിയണിന്റെ ഭാഗമായി പഞ്ചാബിലാണ് മുസിബുർ ജോലി ചെയ്യുന്നത്. ട്രിബ്യൂണൽ വിധി വന്നതിന് പിന്നാലെ ഇദ്ദേഹം നാട്ടിലെത്തി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. നേരത്തെ മുൻ സൈനികനായിരുന്ന മുഹമ്മദ് സനൗള്ളയെ ഫോറിനേഴ്സ് ട്രിബ്യൂണൽ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ച് ഡിറ്റൻഷൻ ക്യാമ്പിലാക്കിയിരുന്നു. ട്രിബ്യൂണൽ വിധിക്കെതിരെ ഗുവാഹാട്ടി ഹൈക്കോടതിയിൽ നിന്ന് ഇദ്ദേഹം ജാമ്യം നേടി പിന്നീട് പുറത്തിറങ്ങി. ഇതിനകം തന്നെ 100 പേർ അസമിൽ അനധികൃത കുടിയേറ്റക്കാരായി ട്രിബ്യൂണൽ പ്രഖ്യാപിച്ചിട്ടുണ്ട്. 200 പേരോളം ഇനി ഇത്തരത്തിൽ പ്രഖ്യാപിക്കപ്പെടുമെന്നാണ് വിവരങ്ങൾ. ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കുടിയേറിയവരാണ് ഇവരെന്നാണ് ട്രിബ്യൂണൽ പറയുന്നത്. ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്ന നടപടികൾ തുടങ്ങിയതോടെയാണ് നിരവധി ആളുകൾ രാജ്യത്തെ പൗരന്മാരല്ലാതാകുന്നത്. ഓഗസ്റ്റ് 31 അകം പൗരത്വ രജിസ്റ്റർ പിഴവുകൾ തീർത്ത് പൂർത്തിയാക്കിയിരിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഈ സമയപരിധി പാലിക്കാൻ അധികൃതർ പരിശ്രമിക്കുകയാണ്. Content Highlights:The tribunal at Jorhat has declared BSF Assistant Sub-Inspector Muzibur Rahman and his wife as "foreigners
from mathrubhumi.latestnews.rssfeed https://ift.tt/2NvbdsD
via
IFTTT