കൊച്ചി: മൂന്നു നഗരങ്ങളിൽ ഓടിക്കാനായി 1500 ഇലക്ട്രിക് ബസുകൾക്ക് കെ.എസ്.ആർ.ടി.സി. വിളിച്ച ടെൻഡർ റദ്ദാക്കി. വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഫെയിം പദ്ധതിയുടെ (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്) മാനദണ്ഡങ്ങൾ മനസ്സിലാക്കാതെ ടെൻഡർ വിളിച്ചതിനെത്തുടർന്നാണിത്. ഫെയിം പദ്ധതിയിൽ ഉൾപ്പെട്ടശേഷം മാത്രമേ ടെൻഡർ വിളിക്കാവൂ എന്നായിരുന്നു ചട്ടം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്ക് ഇലക്ട്രിക് ബസുകൾ പാട്ടത്തിനെടുക്കാനാണ് കെ.എസ്.ആർ.ടി.സി. ലക്ഷ്യമിട്ടിരുന്നത്. ഓരോ ജില്ലയ്ക്കും 500 ബസുകൾ എന്ന കണക്കിൽ 1500 ബസുകൾക്കാണ് ടെൻഡർ വിളിച്ചത്. കെ.എസ്.ആർ.ടി.സി.യുടെ കീഴിൽ നേരത്തേ ഇലക്ട്രിക് ബസുകൾ ഓടിച്ചിരുന്നെങ്കിലും സർവീസ് ഇനിയും കാര്യക്ഷമമായിട്ടില്ല. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകൾക്കായി കേന്ദ്രം 250 ബസുകളാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിനും കൊച്ചിക്കും 100 ബസുകൾ വീതവും കോഴിക്കോടിന് 50 ബസുമാണ് ലഭിക്കുക. ഇതിന് പണം കിട്ടണമെങ്കിൽ കേന്ദ്രത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് കെ.എസ്.ആർ.ടി.സി. പുതിയ ടെൻഡർ വിളിക്കേണ്ടിവരും. വീണ്ടും ടെൻഡർ വിളിക്കും ഫെയിമിലുൾപ്പെടുത്തി 250 ബസുകൾ മാത്രമാണ് അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. മാനദണ്ഡങ്ങൾ വ്യക്തമായാൽ കേന്ദ്രം നിർദേശിക്കുന്നതനുസരിച്ച് പുതിയ ടെൻഡർ വിളിക്കും. ബസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നയരൂപവത്കരണമെല്ലാം നടത്തേണ്ടത് സർക്കാരാണ്. - എംപി ദിനേശ്, കെഎസ്ആർടിസി എംഡി Content HIghlights;ksrtc cancelled tender for 1500 electric bus, 250 electric ksrtc bus coming soon, kerala state road transport corporationcancelledelectric bus tender
from mathrubhumi.latestnews.rssfeed https://ift.tt/2TZlSwX
via
IFTTT