Breaking

Tuesday, July 2, 2019

കസ്റ്റഡി മരണം: എസ്പിക്കെതിരെയും അന്വേഷണം വേണം, നിലപാട് തിരുത്തി സിപിഎം

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ നിലപാടിൽ മലക്കം മറിഞ്ഞ് സിപിഎം ഇടുക്കി ജില്ലാ നേതൃത്വം. ഇടുക്കി എസ്പിയെ മാറ്റി നിർത്തി മറ്റ് ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടി ആവശ്യപ്പെടുന്ന പത്രക്കുറിപ്പ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇറക്കിയിരുന്നു. ഇത് മാതൃഭൂമി ന്യൂസ് വാർത്തയാക്കിയിരുന്നു. എന്നാൽ ആവാർത്താക്കുറിപ്പ് പഴയതാണെന്ന നിലപാടിലാണ് ഇപ്പോൾ സിപിഎം ജില്ലാ നേതൃത്വം. കുറ്റക്കാർ എത്ര ഉന്നതരായാലും രക്ഷപ്പെടാൻ അനുവദിക്കില്ല എന്നാണ് ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ പറയുന്നത്. എസ്പിക്കെതിരെയും അന്വേഷണം വേണമെന്നാണ് നിലപാടെന്നും കെ.കെ. ജയചന്ദ്രൻ അറിയിച്ചു. കട്ടപ്പന ഡിവൈഎസ്പി, നെടുങ്കണ്ടം സിഐ, എസ്ഐ എന്നിവർ കോൺഗ്രസുമായി ഒത്തുകളിച്ച് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നടത്തിയ ശ്രമങ്ങളാണ് രാജ്കുമാറിന്റെ മരണവും പിന്നീടുണ്ടായ വിവാദങ്ങളുമെന്നാണ് നേരത്തെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. എസ്പിയെ അറിയിക്കാതെ കീഴുദ്യോഗസ്ഥരാണ് കുഴപ്പങ്ങൾ ഉണ്ടാക്കിയതെന്നാണ് സിപിഎം മുമ്പ് സ്വീകരിച്ചിരുന്ന നിലപാട്. ഇക്കാര്യം മാതൃഭൂമി വാർത്തയാക്കിയതിന് പിന്നാലെ നിലപാട് തിരുത്തി സിപിഎം ജില്ലാനേതൃത്വം രംഗത്ത് എത്തി. കുറ്റവാളികൾ എത്ര ഉന്നതരായാലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാൽ ജില്ലാസെക്രട്ടേറിയറ്റ് ഇറക്കിയ പത്രക്കുറിപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അറിയിച്ചിട്ടുള്ളത്. Content Highlights:Rajkumar Custodial Death, CPM Idukki District Unit


from mathrubhumi.latestnews.rssfeed https://ift.tt/2xmiYYM
via IFTTT