Breaking

Wednesday, July 24, 2019

സഖ്യം വാഴാത്ത കന്നഡ രാഷ്‌ട്രീയം

ബെംഗളൂരു: കർണാടകത്തിൽ സഖ്യസർക്കാർ കൂടുതൽകാലം വാണ ചരിത്രമില്ല. കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് സഖ്യം അടിച്ചുപിരിയാറാണു പതിവ്. ഇത്തവണയും അങ്ങനെതന്നെ. 2006-ൽ ബി.ജെ.പി.യുമായിച്ചേർന്ന് ജെ.ഡി.എസ്. സർക്കാരുണ്ടാക്കിയപ്പോൾ എച്ച്.ഡി. കുമാരസ്വാമി ആദ്യമായി മുഖ്യമന്ത്രിയായി. 20 മാസമേ ഭരണത്തിലിരുന്നുള്ളൂ. ഇക്കുറി കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ചപ്പോൾ 14 മാസവും. അന്നിങ്ങനെ 2004-ൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടാഞ്ഞതിനെത്തുടർന്നാണ് കോൺഗ്രസ്-ജെ.ഡി.എസുമായി ചേർന്നു സർക്കാരുണ്ടാക്കിയത്. 79 സീറ്റുനേടി ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസിനു 65-ഉം ജെ.ഡി.എസിനു 58-ഉം സീറ്റു ലഭിച്ചു. ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി കോൺഗ്രസിലെ എൻ. ധരംസിങ് 2004 മേയ് 28-നു മുഖ്യമന്ത്രിയായി. രണ്ടുവർഷത്തിനുള്ളിൽ സർക്കാർ വീണു. സർക്കാരിനുള്ള പിന്തുണ പിൻവലിച്ച കുമാരസ്വാമി ബി.ജെ.പി.യ്ക്കൊപ്പം ചേർന്ന് 2006 ജനുവരി 28-നു മുഖ്യമന്ത്രിയായി. ബി.ജെ.പി.യിലെ ബി.എസ്. യെദ്യൂരപ്പയായിരുന്നു ഉപമുഖ്യമന്ത്രി. 20 മാസം കഴിഞ്ഞ് മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കാമെന്നായിരുന്നു ധാരണ. അതനുസരിച്ച് 2007 ഒക്ടോബറിൽ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞു. ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി. പിന്തുണ നൽകാൻ ജെ.ഡി.എസ്. തയ്യാറായില്ല. യെദ്യൂരപ്പയ്ക്കു രാജിവെക്കേണ്ടിവന്നു. ഇന്നിങ്ങനെ അതിനുശേഷം 2018-ലാണ് വീണ്ടും സഖ്യം പരീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യായിരുന്നു വലിയ ഒറ്റക്കക്ഷി. എന്നാൽ, ജെ.ഡി.എസുമായി ചേർന്നു സർക്കാരുണ്ടാക്കാൻ കോൺഗ്രസ് കേന്ദ്രനേതൃത്വം തീരുമാനിച്ചു. തിരഞ്ഞെടുപ്പിൽ 79 സീറ്റാണ് കോൺഗ്രസിനു ലഭിച്ചത്. ജെ.ഡി.എസിനു 37 സീറ്റും. കൂടുതൽ സീറ്റുണ്ടായിട്ടും മുഖ്യമന്ത്രിസ്ഥാനം അഞ്ചുവർഷത്തേക്കു കുമാരസ്വാമിക്കു നൽകി. ബി.ജെ.പി.യെ അധികാരത്തിൽനിന്നു മാറ്റിനിർത്തുന്നതിനായിരുന്നു ഈ വിട്ടുവീഴ്ച. എന്നാൽ, കോൺഗ്രസിലെതന്നെ വിമതർ സഖ്യസർക്കാരിന്റെ വീഴ്ചയ്ക്കുകാരണമായി. സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി. നടത്തിയ ആറാമത്തെ നീക്കം വിജയിച്ചപ്പോൾ കുമാരസ്വാമിക്ക് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങേണ്ടിവന്നു. content highlights: karnataka, Congress, JDS, BJP


from mathrubhumi.latestnews.rssfeed https://ift.tt/2YdIdYi
via IFTTT