Breaking

Wednesday, July 24, 2019

പ്രധാനമന്ത്രിയുടെ മടിയിലിരുന്ന ‘വിശിഷ്ടാതിഥി’യാര്?

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച രണ്ടുചിത്രങ്ങളായിരുന്നു സാമൂഹികമാധ്യമലോകത്ത് ചൊവ്വാഴ്ചത്തെ ചർച്ചാവിഷയം. 'പാർലമെന്റിൽ തന്നെ കാണാനെത്തിയ വിശിഷ്ടാതിഥി' എന്ന തലക്കെട്ടോടെ മോദി പങ്കുവെച്ച കുഞ്ഞതിഥിയുടെ ചിത്രങ്ങൾ മണിക്കൂറുകൾക്കകം ലക്ഷക്കണക്കിനു 'ലൈക്കു'കളാണ് വാരിക്കൂട്ടിയത്. കുഞ്ഞിനെ വളരെയധികം വാത്സല്യത്തോടെ വാരിയെടുക്കുന്ന പ്രധാനമന്ത്രിയുടെയും സന്തോഷവാനായി കാണപ്പെട്ട കുട്ടിയുടെയും ചിത്രങ്ങൾ വളരെ വേഗമാണു കാഴ്ചക്കാരുടെ മനം കവർന്നത്. ആരാണ് ഈ കുട്ടിയെന്ന ചോദ്യത്തോടെ ഒട്ടേറെപ്പേർ പോസ്റ്റിനു താഴെ കമന്റുമായെത്തി. എന്തായാലും ഉദ്വേഗം അവസാനിപ്പിച്ച് ഉത്തരവുമായി വാർത്താ ഏജൻസി എ.എൻ.ഐ. രംഗത്തെത്തി. ബി.ജെ.പി.യുടെ രാജ്യസഭാംഗം സത്യനാരായൺ ജടിയയുടെ കൊച്ചുമകളാണ് കുട്ടിയെന്ന് അവർ ട്വീറ്റുചെയ്തു. ലോകത്ത് ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികമാളുകൾ പിന്തുടരുന്ന നേതാവാണ് മോദി. ഏകദേശം രണ്ടരക്കോടിയാളുകളാണ് പ്രധാനമന്ത്രിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. പക്ഷേ, അദ്ദേഹം ഇൻസ്റ്റഗ്രാമിൽ ആരെയും പിന്തുടരുന്നില്ല. content highlights:Photos of PM Narendra Modi playing with baby in Parliament go viral


from mathrubhumi.latestnews.rssfeed https://ift.tt/2SCQZ0H
via IFTTT