റിയോ ഡി ജനെയ്റോ: പെറുവിനെതിരേ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിന് ഒരുങ്ങുന്ന ബ്രസീലിന് തിരിച്ചടി. പരിക്കേറ്റ വില്ല്യൻ ഫൈനൽ കളിക്കില്ല. പിൻതുടയിലെ ഞരമ്പിനേറ്റ പരിക്കാണ് ചെൽസി വിങ്ങർക്ക് വിനയായത്. പിൻതുടയിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച്ച ബ്രസീൽ താരം പരിശോധനക്ക് വിധേയനായിരുന്നു. തുടർന്ന് വിശ്രമം ആവശ്യമാണെന്നും ഫൈനൽ കളിക്കേണ്ടെന്നും ഡോക്ടർമാർ നിർദേശം നൽകുകയും ചെയ്തു. അർജന്റീനക്കെതിരായ സെമിഫൈനലിനിടെയാണ് വില്ല്യന് പരിക്കേറ്റത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ എവർട്ടണ് പകരക്കാരനായി വില്ല്യൻ കളിത്തിലിറങ്ങുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിനെതിരേ വില്ല്യൻ ഗോൾ നേടിയിരുന്നു. പരാഗ്വയ്ക്കെതിരായ ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലും ലക്ഷ്യം കണ്ടു. കോപ്പ അമേരിയ്ക്കുള്ള ബ്രസീൽ ടീമിലേക്ക് അവസാന നിമിഷമാണ് വില്ല്യന് വിളി വന്നത്. പരിക്കേറ്റ നെയ്മർ പിന്മാറിയതിനെ തുടർന്നായിരുന്നു ഇത്. Content Highlights: Brazils Willian ruled out of Copa America final with injury
from mathrubhumi.latestnews.rssfeed https://ift.tt/2xy4Pb7
via
IFTTT