Breaking

Monday, July 8, 2019

എം.എൽ.എ.മാർ പറന്നത് രാജീവ് ചന്ദ്രശേഖർ എം.പി.യുടെ വിമാനത്തിൽ

ബെംഗളൂരു: രാജിവെച്ച എം.എൽ.എ.മാർ മുംബൈയിലെ ഹോട്ടലിലെത്തിയത് രാജീവ് ചന്ദ്രശേഖർ എം.പി.യുടെ ഉടമസ്ഥതയിലുള്ള വിമാനത്തിലെന്ന് സ്ഥിരീകരണം. ജുപ്പിറ്റർ കാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥയുള്ള വിമാനമാണ് എച്ച്. എ.എൽ. എയർപോർട്ടിൽനിന്ന് മുംബൈയിലേക്ക് തിരിച്ചതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഇതിൽ അസ്വഭാവികതയില്ലെന്നും ഒട്ടേറെപ്പേർ കമ്പനിയുടെ വിമാനം ചാർട്ടുചെയ്ത് യാത്രചെയ്യുന്നുണ്ടെന്നും കമ്പനി അധികൃതർ അറിയിച്ചു. ബി.ജെ.പി.യാണ് എം.എൽ.എ.മാരുടെ രാജിക്കുപിന്നിലെന്ന് കോൺഗ്രസ് ആരോപിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള വിമാനം ഭരണപക്ഷ എം.എൽ.എ.മാർ ഉപയോഗിച്ചതാണ്. അശ്വത് നാരായണൻ എം.എൽ.എ.യാണ് മുംബൈയിൽ സൗകര്യങ്ങളൊരുക്കിയതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ബി.ജെ.പി.വൃത്തങ്ങൾ ഇത്തരം ആരോപണങ്ങൾ തള്ളിയിരുന്നു. content highlights:plane that flew karnataka rebel mlas belongs to bjp mp rajeev chandrasekhar


from mathrubhumi.latestnews.rssfeed https://ift.tt/2JsUG4Y
via IFTTT