Breaking

Monday, July 8, 2019

പശുക്കുട്ടിയെ കശാപ്പുചെയ്തയാൾക്ക് ഗുജറാത്തിൽ പത്തുവർഷം തടവ്

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ പശുക്കുട്ടിയെ കൊന്ന കേസിൽ പ്രതിക്ക് കോടതി പത്തുവർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സലിം മക്രാനി എന്നയാളെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി എച്ച്.കെ. ദേവ് ശിക്ഷിച്ചത്. ജനുവരിയിൽ മകളുടെ വിവാഹത്തിന് ഭക്ഷണമുണ്ടാക്കാനായി തന്റെ പശുക്കുട്ടിയെ മക്രാനി തട്ടിക്കൊണ്ടുപോയി കൊന്നെന്ന സത്താർ കോലിയ എന്നയാളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. 2017-ലെ ഗുജറാത്ത് മൃഗസംരക്ഷണ(ഭേദഗതി)നിയമപ്രകാരമാണു കേസെടുത്തത്. ഈ നിയമപ്രകാരമുള്ള ആദ്യത്തെ ശിക്ഷാവിധിയാണിത്. മാട്ടിറച്ചി കടത്തുകയും വിൽപ്പന നടത്തുകയും ചെയ്യുന്നവർക്ക് മൂന്നുമുതൽ പത്തുവർഷംവരെ തടവാണു നിയമത്തിൽ അനുശാസിക്കുന്നത്. കടത്തിനുപയോഗിക്കുന്ന വാഹനം കണ്ടുകെട്ടുകയും ചെയ്യാം. content highlights:man sentenced for ten years for killing calf


from mathrubhumi.latestnews.rssfeed https://ift.tt/2JyHPhT
via IFTTT