Breaking

Monday, July 15, 2019

'വിചിത്രമായ ഈ നിയമം ന്യൂസീലന്‍ഡിനോടുള്ള ക്രൂരത'; വിവാദം കത്തുന്നു

ലോഡ്സ്: എപ്പോഴും എല്ലാ കാലത്തും ചോദ്യം ചെയ്യപ്പെടുന്നതാണ് ക്രിക്കറ്റിലെ ഓരോ നിയമങ്ങളും. മഴ പെയ്താൽ ഉപയോഗിക്കുന്ന ഡെക്ക്വർത്ത് ലൂയിസ് നിയമത്തിന് കേൾക്കാത്ത പഴികളില്ല. ഇതുവരെ അത് കൃത്യമായി നിർവചിക്കാൻ, പഴുതുകളില്ലാതെ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ലോകകപ്പിൽ പാകിസ്താൻ നെറ്റ് റൺറേറ്റിൽ തട്ടി പുറത്തായപ്പോഴും ഈ ചോദ്യമുയർന്നു. എങ്ങനെയാണ് നെറ്റ് റൺറേറ്റ് തീരുമാനിക്കുന്നത് എന്നും അത് എത്രത്തോളം കൃത്യതയുള്ളതാണെന്നും ആയിരുന്നു ആരാധകരുടെ ചോദ്യം. ലോകകപ്പ് ഫൈനലിലെത്തിയപ്പോഴും അതിന് മാറ്റമൊന്നുമില്ല. ഇത്തവണ സൂപ്പർ ഓവറിന്റെ അവസ്ഥ കണ്ടിട്ടാണ് ആരാധകർ നെറ്റി ചുളിക്കുന്നത്. ആ സൂപ്പർ ഓവറിലൂടെ ക്രിക്കറ്റ് ലോകകപ്പിന്റെ ചാമ്പ്യൻമാരെയാണ് തിരഞ്ഞെടുത്തതെന്ന് ഓർക്കണം. അതുതന്നെയാണ് ആരാധകരോഷത്തിന് പിന്നിൽ. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സൂപ്പർ ഓവറായിരുന്നു ലോഡ്സിൽ ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിലുള്ള ഫൈനലിൽ കണ്ടത്. നിശ്ചിത ഓവറിൽ ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരഫലം സൂപ്പർ ഓവറിൽ നിർണയിക്കപ്പെടുകയായിരുന്നു. എന്നാൽ സൂപ്പർ ഓവറും ടൈ ആയി. ഇതോടെ മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയതിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് ലോകചാമ്പ്യൻമാരായി. ഇത് സൂപ്പർ ഓവറിന്റെ നിയമത്തിൽ പറയുന്നതാണെങ്കിലും ഈ മാനദണ്ഡം അംഗീകരിക്കാൻ ആകില്ലെന്നാണ് ആരാധകർ പറയുന്നത്. ന്യൂസിലൻഡിനേക്കാൾ ഒരു റൺ പോലും ഇംഗ്ലണ്ട് അധികം നേടിയിട്ടില്ല. കൂടുതൽ വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമാവുകയും ചെയ്തു. സൂപ്പർ ഓവർ ന്യൂസീലൻഡ് സിക്സും അടിച്ചു. എന്നിട്ടും നിയമം ഇംഗ്ലണ്ടിനെ തുണക്കുകയായിരുന്നു. ഇംഗ്ലണ്ട് ആകെ 26 തവണ പന്ത് ബൗണ്ടറി ലൈൻ കടത്തിയപ്പോൾ ന്യൂസീലൻഡിന്റെ പേരിലുണ്ടായത് മൂന്ന് സിക്സ് അടക്കം 17 ബൗണ്ടറികൾ. ഈ സൂപ്പർ ഓവർ നിയമത്തിനെതിരേ ആരാധകരോടൊപ്പം മുൻതാരങ്ങളും രംഗത്തെത്തി. ഡക്ക്വർത്ത് ലൂയിസ് നിയമത്തിലടക്കം നഷ്ടമായ വിക്കറ്റുകളും വിജയിയെ നിർണയിക്കുന്നതിൽ പരിഗണിക്കുമ്പോൾ ബൗണ്ടറികളുടെ എണ്ണത്തിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് ഓസീസിന്റെ മുൻ താരം ഡീൻ ജോൺസ് ചൂണ്ടിക്കാട്ടുന്നു. ക്രൂരത എന്നായിരുന്നു കിവീസിന്റെ മുൻ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളെമിങ്ങിന്റെ ട്വീറ്റ്. ഈ നിയനം ദഹിക്കുന്നതല്ലെന്ന് ഇന്ത്യയുടെ മുൻ താരം മുഹമ്മദ് കൈഫും പറയുന്നു. ഇത് ഐ.സി.സിയുടെ വിഡ്ഢി നിയമം എന്നാണ് ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തത്. നിരവധി ആരാധകരും സോഷ്യൽ മീഡിയയിലൂടെ അനിഷ്ടം അറിയിച്ചു. കൂടുതൽ എയ്സ് പായിച്ചയാളെ ടെന്നീസിൽ വിജയിയായി പ്രഖ്യാപിക്കുമോ എന്നാണ് ഇവരുടെ ചോദ്യം. സൂപ്പർ ഓവറും ടൈ ആയപ്പോൾ കിരീടം പങ്കിടേണ്ടിയിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്. Difficult to digest this more boundary rule. Something like sudden death- continuous super overs till a result is a better solution. Understand, wanting a definite winner but sharing a trophy is better than deciding on more boundaries. Very tough on New Zealand. #EngVsNZ — Mohammad Kaif (@MohammadKaif) July 14, 2019 Dont understand how the game of such proportions, the #CWC19Final, is finally decided on who scored the most boundaries. A ridiculous rule @ICC. Should have been a tie. I want to congratulate both @BLACKCAPS & @englandcricket on playing out a nail biting Final. Both winners imo. — Gautam Gambhir (@GautamGambhir) July 14, 2019 The DL system is actually based on runs and wickets lost... yet the Final result is only based on Boundaries hit? Not fair in my opinion. Must have been great to watch! — Dean Jones (@ProfDeano) July 14, 2019 Cruel! — Stephen Fleming (@SPFleming7) July 14, 2019 Content Highlights: Super Over Rule World Cup Final England vs New Zealand


from mathrubhumi.latestnews.rssfeed https://ift.tt/2NWKGXj
via IFTTT