Breaking

Monday, July 15, 2019

അനുരഞ്ജന നീക്കങ്ങള്‍ക്ക് തിരിച്ചടി; കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് വിമതര്‍

മുംബൈ: കോൺഗ്രസ് നേതാക്കളിൽ നിന്ന് ഭീഷണിയുണ്ടെന്ന് മുംബൈ ഹോട്ടലിൽ കഴിയുന്ന വിമത എംഎൽഎമാർ. 14 എംഎൽഎമാർ ഇക്കാര്യം ചൂണ്ടിക്കാട്ടി മുംബൈ പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി മല്ലികാർജുന ഖാർഗെ, കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവർ വിമത എംഎൽഎമാരെ കാണാൻ മുംബൈയിൽ ഇവർ താമസിക്കുന്ന റിനൈസൻസ് ഹോട്ടലിലേക്ക് വരാനിരിക്കെയാണ് വിമതർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മല്ലാകാർജുന ഖാർഗെ, ഗുലാം നബി ആസാദ് തുടങ്ങി കർണാടകയിലെയോ മഹാരാഷ്ട്രയിലേയോ ഉൾപ്പെടെയുള്ള മറ്റ് കോൺഗ്രസ് നേതാക്കളെ ആരെയും കാണാൻ തങ്ങൾ താത്പര്യപ്പെടുന്നില്ലെന്ന് മുംബൈ പോലീസിന് നൽകിയ കത്തിൽ പറയുന്നു. കോൺഗ്രസ് നേതാക്കളിൽ നിന്ന് വലിയ ഭീഷണിയുണ്ടെന്നും പോലീസിന് നൽകിയ കത്തിൽ പറയുന്നു. അതേസമയം കോൺഗ്രസ് നേതാക്കളിൽ നിന്ന് സമ്മർദ്ദം ഒഴിവാക്കാൻ വിമത എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 13 കോൺഗ്രസ് എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരുമാണ് നിലവിൽ രാജിവെച്ചത്. എന്നാൽ കർണാടക സ്പീക്കർ രാജി സ്വീകരിച്ചിട്ടില്ല. 16 പേർ രാജിക്കത്ത് നൽകിയതോടെ കോൺഗ്രസ്- ജെഡിഎസ് സഖ്യസർക്കാരിന് സഭയിൽ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. സ്പീക്കർ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് കാട്ടി വിമത എംഎൽഎമാർ നൽകിയ ഹർജി ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. Content Highlights:Karnataka Rebel MLAs seek protection from Congress Leaders


from mathrubhumi.latestnews.rssfeed https://ift.tt/2ln1Hff
via IFTTT