Breaking

Monday, July 15, 2019

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ. ഒരാഴ്ചയോളമായി ഇരുവിഭാഗങ്ങളുമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് ആക്രമിച്ചതെന്നും ഇവർ മൊഴി നൽകി. അഖിലിനെ കുത്തിയത് തങ്ങളാണെന്ന് ശിവരഞ്ജിത്തും നസീമും സമ്മതിച്ചിട്ടുണ്ട്. ഒരാഴ്ചയോളമായി അഖിലിന്റെ സംഘവും തങ്ങളുമായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഫലമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇവരുടെ മൊഴിയെടുക്കൽ ഇപ്പോഴും തുടരുകയാണ്. കേശവദാസപുരത്തുനിന്നാണ് നസീമിനെയും ശിവരഞ്ജിത്തിനെയും പോലീസ് പിടികൂടുന്നത്. കേസിൽഉൾപെട്ട പ്രധാന പ്രതികളിൽ അഞ്ചുപേർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലായി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. അതേസമയം അഖിലിനെ കുത്തനുപയോഗിച്ച കത്തി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇത് കണ്ടെടുക്കേണ്ടത് കേസിനെ സംബന്ധിച്ച് നിർണായകമാണ്. അതേസമയം പ്രതികളുടെ മൊഴി പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല. ദൃക്സാക്ഷി മൊഴികൾ പ്രകാരം പ്രതികൾ കൊല്ലാനുറച്ച് തന്നെ എത്തിയതാണെന്നാണ് പോലീസ് പറയുന്നത്. അഖിലിന്റെ സുഹൃത്തിനെ കൊല്ലാനായിരുന്നു ആദ്യം ശ്രമിച്ചത്. പിന്നീട് അഖിൽ ഓടിയപ്പോൾ അഖിലിനെ പിടിച്ചുനിർത്തി കുത്തുകയുമായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. Content Highlights:University collage conflict, Police, SFI


from mathrubhumi.latestnews.rssfeed https://ift.tt/2xMy9Ld
via IFTTT