ഇരിങ്ങാലക്കുട: ബഹ്റൈനിൽ മക്കളുടെ കൺമുൻപിൽ വച്ച് അച്ഛൻ മുങ്ങി മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട പടിയൂർ സ്വദേശി രഞ്ജിത്താണ് (42) ബഹ്റൈനിലെ ഉമ്മൽ ഹസത്ത് താമസസ്ഥലത്തെ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മക്കളോടൊപ്പം നീന്തൽക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം നടന്നത്. നീന്തുന്നതിനിടെ രഞ്ജിത്ത് വെള്ളത്തിൽ താഴ്ന്നു പോയിതായി കുട്ടികൾ അമ്മയെ അറിയിച്ചു. അവർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. കഴിഞ്ഞ 12 വർഷമായി ബഹ്റൈനിൽ ഇലക്ട്രോണിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ബഹ്റൈൻ കേരളീയ സമാജത്തിൽ സയൻസ് ഫോറവും കോപ്റ്റയും സംയുക്തമായി നടത്തിയ ടെക്നിക്കൽ സെമിനാറിൽ സജീവമായി പങ്കെടുത്ത രഞ്ജിത്ത് വീട്ടിലേയ്ക്ക് മടങ്ങിയെത്തിയതിനു ശേഷമാണ് ദാരുണമായ അപകടത്തിൽ പെട്ടത്. ഭാര്യ സിനി. മക്കൾ-ശ്രീഹരി, ഹരിത. സൽമാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കിയശേഷം നാട്ടിലയക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2NAzPSF
via
IFTTT