തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ. എസ്.പി. വേണുഗോപാലിനെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കരുതെന്ന് സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ആവശ്യപ്പെട്ടു. കസ്റ്റഡി കൊലപാതകത്തിൽ എസ്.പി, മുൻ കട്ടപ്പന ഡി.വൈ.എസ്.പി, നെടുങ്കണ്ടം സി.ഐ. എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇവരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്നുമാണ് സി.പി.ഐ.യുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ചൊവ്വാഴ്ച നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. അതിനിടെ, രാജ്കുമാറിന്റെ കൊലപാതകത്തിൽ പ്രതികളായ എ.എസ്.ഐയെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് സംഘം ഇതുവരെ അറസ്റ്റ് ചെയ്യാത്തത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. ഇരുവരുമാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇവർക്ക് മുൻകൂർജാമ്യം ലഭിക്കുന്നതിനാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം. അതേസമയം, പ്രതികളായ ഇരുവരും ഞായറാഴ്ച കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്. Content Highlights:Nedumkandam Custodial Death; cpi against police and investigation
from mathrubhumi.latestnews.rssfeed https://ift.tt/2Xt3rpq
via
IFTTT