മുംബൈ: മുംബൈ റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച വയോധികനെ സുരക്ഷാ ജീവനക്കാർ സാഹസികമായി രക്ഷപ്പെടുത്തി. ട്രാക്കിലേക്ക് എടുത്ത് ചാടി ആത്മഹത്യക്ക് ശ്രമിക്കുന്ന വയോധികന്റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ ഉദ്യോഗസ്ഥർ പുറത്തുവിടുകയായിരുന്നു. റെയിൽവേ ജീവനക്കാരായ എസ്.എച്ച്.മനോജിന്റേയും അശോകിന്റേയും സമയോചിതമായ ഇടപെടലാണ് വയോധികന്റെ ജീവൻ രക്ഷിച്ചത്. മുംബൈ റെയിൽവേ സ്റ്റേഷനിൽ വെള്ളവസ്ത്രം ധരിച്ചെത്തിയ വയോധികൻ ട്രെയിൻ എത്തുന്നതിന് മുൻപായി ട്രാക്കിലേക്ക് ഇറങ്ങുകയും ട്രാക്കിന് കുറുകെ കിടക്കുകയുമായിരുന്നു. ഇതിന് പിന്നാലെ സംഭവം കണ്ട് നിന്ന യാത്രക്കാർ ബഹളംവെച്ചു. ബഹളം കേട്ട് എത്തിയ റെയിൽവേ സുരക്ഷാജീവനക്കാർ വയോധികന് പിന്നാലെ ട്രാക്കിലേക്ക് ചാടുകയും രക്ഷിക്കുകയുമായിരുന്നു. എന്നാൽ ജീവനക്കാർ വയോധികനെ ട്രാക്കിൽനിന്ന് മാറ്റുമ്പോഴേക്കും ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിരുന്നു. Prompt & daring action by MSF staff Sh Manoj & Ashok, deployed with RPF saved life of a sr citizen who attempted suicide at Mumbai Central Station. His family expressed deep gratitude to them. @drmbct @rpfwrbct @RailMinIndia @PiyushGoyalOffc @PiyushGoyal#SaturdayMotivation pic.twitter.com/DEZvYKndea — Western Railway (@WesternRly) July 6, 2019 അതേ സമയം സംഭവത്തിൽ വയോധികന്റെ കുടുംബം ഉദ്യോഗസ്ഥർക്ക് നന്ദിയറിയിച്ചു. വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ് സാമൂഹികമാധ്യമങ്ങൾ. Content Highlights: Elderly Mans suicide attempt, cops saves his life
from mathrubhumi.latestnews.rssfeed https://ift.tt/2NEUOnk
via
IFTTT